ഡല്‍ഹി: കോവിഡ് രോഗവ്യാപനം രൂക്ഷമായ ആറ് രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ഇന്ന് മുതല്‍ ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധം..
ചൈന, ജപാന്‍, സിംഗപ്പൂര്‍, ഹോങ്കോംഗ്, തായ്ലാന്‍ഡ്, തെക്കന്‍ കൊറിയ എന്നീ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കാണ് നിബന്ധന ബാധകം.
അന്താരാഷ്ട്ര യാത്രക്കാരിലെ രണ്ട് ശതമാനം പേരില്‍ നടത്തിയ പരിശോധനയില്‍ ഇതുവരെ 53 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായാണ് വിവരം. ഇതിനിടെ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.കെ.മിശ്ര ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തു. ഡിസംബര്‍ 22ന് പ്രധാന്മന്ത്രി വിളിച്ച യോഗത്തിലെ തീരുമാനങ്ങള്‍ നടപ്പിലാക്കിയോ എന്ന് യോഗം വിലയിരുത്തി