ദൃശ്യ- സം​ഗീ​ത വിസ്മയ൦ ഒരുക്കി ബഹ്റൈൻ പുതുവത്സരത്തെ വരവേറ്റു.

  • Home-FINAL
  • Business & Strategy
  • ദൃശ്യ- സം​ഗീ​ത വിസ്മയ൦ ഒരുക്കി ബഹ്റൈൻ പുതുവത്സരത്തെ വരവേറ്റു.

ദൃശ്യ- സം​ഗീ​ത വിസ്മയ൦ ഒരുക്കി ബഹ്റൈൻ പുതുവത്സരത്തെ വരവേറ്റു.


മ​നാ​മ: ഗം​ഭീ​ര കാ​ഴ്ച​ക​ളും വി​നോ​ദ​ങ്ങ​ളു​മൊ​രു​ക്കിയാണ് ഇത്തവണ ബഹ്‌റൈൻ പു​തു വ​ർ​ഷ​ത്തെ വ​ര​വേ​റ്റത്. ​ബ​ഹ്‌​റൈ​ൻ ടൂ​റി​സം ആ​ന്റ് എ​ക്സി​ബി​ഷ​ൻ​സ് അ​തോ​റി​റ്റിയുടെ നേതൃത്വത്തിൽ അ​വ​ന്യു​സ് പാ​ർ​ക്ക്, മാ​റാ​സി ബീ​ച്ച്, വാ​ട്ട​ർ ഗാ​ർ​ഡ​ൻ സി​റ്റി, ഹാ​ർ​ബ​ർ റോ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ന്ന ക​രി​മ​രു​ന്ന് പ്ര​ക​ട​ന​൦ കണ്ട് നിന്നവരുടെ മനം നിറച്ചു.ബ​ഹ്റൈ​ൻ ച​രി​ത്ര​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ പു​തു​വ​ത്സ​രാ​ഘോ​ഷത്തിനാണ് ആയിരങ്ങൾ ഇത്തവണ സാക്ഷിയായത്.

അ​വ​ന്യൂ​സ് പാ​ർ​ക്കി​ൽ രാ​ത്രി 10 മു​ത​ൽ പു​തു​വ​ത്സാ​രാ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു.ഒപ്പം ഡി​ജെ ലോ​റെ​ൻ​സോ​യു​ടെ മാ​സ്മ​രി​ക പ്ര​ക​ട​ന​നവും, ഡ്രോ​ൺ ഷോ​യും , ത​ത്സ​മ​യ വി​നോ​ദ പ​രി​പാ​ടി​ക​ളുംനടന്നു.പിന്നീട് രാ​ത്രി 12ന് ​ആ​കാ​ശ​ത്ത് വ​ർ​ണ​വി​സ്മ​യം തീ​ർ​ത്ത് ക​രി​മ​രു​ന്നു പ്ര​ക​ട​നവും നടന്നു.ബഹ്‌റൈന്റെ ചരിത്രത്തിൽ തന്നെ ഇത് ആദ്യമായാണ് നാല് സ്ഥലങ്ങളിൽ ഒരൊറ്റ സമയം ക​രി​മ​രു​ന്നു പ്ര​ക​ട​ന൦ നടത്തുന്നത് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. കൂടാതെ സം​ഗീ​ത പ​രി​പാ​ടി, ഭ​ക്ഷ​ണ സ്റ്റാ​ളു​ക​ൾ എ​ന്നി​വ​യും ആ​ഘോ​ഷ​ത്തി​ന് മാറ്റ് ​കൂട്ടി. അ​ൽ​ദാ​ന ആം​ഫി തി​യ​റ്റ​റി​ൽ മാ​ർ​ട്ടി​ൻ ഗാ​രി​ക്സി​െ​ന്റ പു​തു​വ​ത്സ​ര സം​ഗീ​ത പ​രി​പാ​ടി​യും അ​ര​ങ്ങേ​റി.മാത്രമല്ല വാ​ട്ട​ർ ഗാ​ർ​ഡ​ൻ സി​റ്റി​യി​ൽ ക​രി​മ​രു​ന്ന് പ്ര​ക​ട​ന​ത്തി​ന് പു​റ​മേ, ഒരുക്കിയ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ആസ്വാദിച്ച് ഭക്ഷണ സ്റ്റാ​ളു​ക​ളിലെ രുചിയൂറുന്ന വിഭവങ്ങളു൦ ആസ്വാദിച്ച്മാണ് ബഹ്‌റൈനിലെ പ്രവാസികളും സ്വാദേശികളും 2023 നെ വരവേറ്റത്

Leave A Comment