തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണം; നിര്‍ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം

  • Home-FINAL
  • Business & Strategy
  • തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണം; നിര്‍ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം

തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണം; നിര്‍ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം


ന്യൂഡല്‍ഹി: ചൈനയില്‍ കോവിഡ് കേസുകളില്‍ കുതിച്ചുചാട്ടം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ ഇന്ത്യയിലെ കോവിഡ് സാഹചര്യം ചെയ്യാന്‍ കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.കോവിഡ് ഇതുവരെ അവസാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി യോഗത്തിനുശേഷം പ്രതികരിച്ചു. ജാഗ്രത പാലിക്കാനും നിരീക്ഷണം ശക്തമാക്കാനും ബന്ധപ്പെട്ട എല്ലാവരോടും നിര്‍ദ്ദേശിച്ചതായും ഏത് സാഹചര്യവും നേരിടാന്‍ ടീം സജ്ജമാണെന്നും മാണ്ഡവ്യ കൂട്ടിച്ചേര്‍ത്തു.

ചൈനയിലെ കോവിഡ് ബാധയുടെ തരംഗം പുതിയ മ്യൂട്ടേഷനുകള്‍ക്ക് കാരണമായേക്കുമെന്ന ഭയത്തിനിടയില്‍ തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാന്‍ നിതി ആയോഗ് അംഗം ഡോ.വി.കെ പോള്‍ നിര്‍ദ്ദേശിച്ചു. നിങ്ങള്‍ തിരക്കേറിയ സ്ഥലത്തോ, ഇന്‍ഡോറിലോ, ഔട്ട്‌ഡോറിലോ ആണെങ്കില്‍ മാസ്‌ക് ഉപയോഗിക്കുക. രോഗബാധയുള്ളവര്‍ക്കും ഉയര്‍ന്ന പ്രായത്തിലുള്ളവര്‍ക്കും ഇത് കൂടുതല്‍ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഭാരതി പവാര്‍, സര്‍ക്കാരിന്റെ കോര്‍ ടീമിന്റെ ഭാഗമായ വി.കെ പോള്‍, കേന്ദ്ര ആരോഗ്യ മന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷണ്‍, ദേശീയ സാങ്കേതിക ഉപദേശക മേധാവി ഡോ.എന്‍.കെ അറോറ, ഐസിഎംആര്‍ ശാസ്ത്രജ്ഞ നിവേദിത ഗുപ്ത, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ അതുല്‍ ഗോയര്‍, ബയോടെക്‌നോളജി വകുപ്പ് സെക്രട്ടറി രാജേഷ് ഗോഖലെ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു

Leave A Comment