ഈ വർഷത്തെ ഏഷ്യാ കപ്പിൽ ഇന്ത്യയും പാകിസ്താനും ഒരു ഗ്രൂപ്പിൽ. ഈ മാസം സെപ്തംബറിൽ നടക്കുന്ന ഏഷ്യാ കപ്പിൽ ഇരു ടീമുകളും എ ഗ്രൂപ്പിൽ കളിക്കും. പാകിസ്താനാണ് ഏഷ്യാ കപ്പ് ആതിഥേയരെങ്കിലും ടൂർണമെൻ്റ് യുഎഇയിൽ നടത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.2023, 24 വർഷത്തെ ക്രിക്കറ്റ് കലണ്ടറാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡൻ്റ് ജയ് ഷാ പുറത്തുവിട്ടത്. എ ഗ്രൂപ്പിൽ ഇന്ത്യ, പാകിസ്താൻ എന്നീ ടീമുകൾക്കൊപ്പം പ്രീമിയർ കപ്പ് ജേതാക്കളായ ടീമും ഉൾപ്പെടും. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ ടീമുകളാണ് ഗ്രൂപ്പ് ബിയിൽ. ആകെ 13 മത്സരങ്ങൾ ടൂർണമെൻ്റിലുണ്ടാവും. ശ്രീലങ്കയാണ് നിലവിലെ ജേതാക്കൾ.