മിന്നും ജയവുമായി കേരളം’; സര്‍വീസസിനെ തോൽപ്പിച്ചത് 204 റണ്‍സിന്

  • Home-FINAL
  • Business & Strategy
  • മിന്നും ജയവുമായി കേരളം’; സര്‍വീസസിനെ തോൽപ്പിച്ചത് 204 റണ്‍സിന്

മിന്നും ജയവുമായി കേരളം’; സര്‍വീസസിനെ തോൽപ്പിച്ചത് 204 റണ്‍സിന്


രഞ്ജി ട്രോഫി ക്രിക്കറ്റില്‍ സ‍ർവീസസിനെതിരെ കേരളത്തിന് 204 റൺസ് വിജയം. ജലജ് സക്‌സേന എട്ട് വിക്കറ്റ് വീഴ്‌ത്തി. രണ്ട് ഇന്നിംഗ്‌‌സിലുമായി സക്സേന 11 വിക്കറ്റ് നേടി. അവസാന ദിനത്തിൽ ജയിക്കാന്‍ വേണ്ടിയിരുന്ന 321 റണ്‍സിലേക്ക് ബാറ്റിംഗ് പുനരാരംഭിച്ച സര്‍വീസസ് 136 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. സ്‌കോര്‍ കേരളം- 327, 242/7 ഡിക്ലയര്‍. സര്‍വീസസ്- 229, 136. വിക്കറ്റ് നഷ്‌ടമില്ലാതെ 20 റണ്‍സ് എന്ന നിലയില്‍ ഇന്ന് ബാറ്റിംഗ് തുടങ്ങിയ സര്‍വീസസിനെ തകർത്തത് ജലജ് സക്‌സേനയുടെ  ബൗളിങാണ്. സൂഫിയാന്‍ ആലാം 108 പന്തില്‍ 52 റണ്‍സ് നേടി റൺ ഔട്ടായി. പിന്നീടുള്ള എട്ട് വിക്കറ്റുകളും ജലജ് സക്‌സേനക്കായിരുന്നു.നേരത്തെ ഒന്നാം ഇന്നിംഗ്‌സില്‍ 98 റൺസ് ലീഡ് നേടിയ കേരളം ഏഴ് വിക്കറ്റിന് 242 റണ്‍സെടുത്ത് രണ്ടാം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 93 റൺസെടുത്ത സച്ചിൻ ബേബിയാണ് രണ്ടാം ഇന്നിംഗ്‌സിലും കേരളത്തിന്‍റെ ടോപ് സ്കോറർ.

Leave A Comment