റായ്‌പൂരിൽ കിവികളെ വരിഞ്ഞു മുറുക്കി ഇന്ത്യ, വിജയലക്ഷ്യം 109

  • Home-FINAL
  • Business & Strategy
  • റായ്‌പൂരിൽ കിവികളെ വരിഞ്ഞു മുറുക്കി ഇന്ത്യ, വിജയലക്ഷ്യം 109

റായ്‌പൂരിൽ കിവികളെ വരിഞ്ഞു മുറുക്കി ഇന്ത്യ, വിജയലക്ഷ്യം 109


ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് 109 റൺ വിജയലക്ഷ്യം. റായ്‌പൂരിലെ ശഹീദ് വീർ നാരായൺ സിംഗ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ചരിത്രത്തിലെ ആദ്യ ഏകദിനത്തിൽ നിർണായകമായത് ഇന്ത്യയുടെ ടോസ് നേട്ടവും ബൗളർമാരുടെ മികവും. ഇന്ത്യയുടെ ഫാസ്റ്റ് ബൗളർമാരായ മുഹമ്മദ് ഷമിയും ഹർദിക് പാണ്ട്യയും സിറാജും തിളങ്ങിയ ഇന്നിങ്സിൽ തകർന്നത് ന്യൂസിലൻഡിന്റെ ഓപ്പണിങ് നിര. ഓഫ് ബ്രേക്ക് ബൗളർ വാഷിംഗ്ടൺ സുന്ദർ വാലറ്റത്തെ തകർത്തതോടെ ന്യൂസിലൻഡിന്റെ പതനം പൂർത്തിയായി. മുഹമ്മദ് ഷമി ഹാട്രിക്ക് വിക്കറ്റ് നേട്ടം കരസ്ഥമാക്കി. ഹർദിക് പാണ്ട്യയും വാഷിംഗ്ടൺ സുന്ദറും ഇരട്ടവിക്കറ്റ് നേട്ടം കരസ്ഥമാക്കി. ശാർദൂൽ താക്കൂറും ഓരോ വിക്കറ്റുകൾ നേടി. ന്യൂസിലൻഡിന്റെ ഇന്നിങ്സ് നൂറ് റണ്ണിന് മുകളിൽ കടത്തിയത് മിച്ചൽ സാന്ററുമായി ചേർന്നുള്ള ഗ്ലെൻ ഫിലിപ്സിന്റെ പോരാട്ടം.ടോസ് നേടിയ ഇന്ത്യ ന്യൂസിലൻഡിനെ ബാറ്റ് ചെയ്യാനായി അയക്കുകയായിരുന്നു. ഷമി എറിഞ്ഞ ആദ്യ ഓവറിൽ തന്നെ കിവിപ്പടയുടെ കയ്യിൽ നിന്ന് മത്സരം നഷ്ട്ടപെട്ടു. ആദ്യ ഓവറിൽ അഞ്ചാമത്തെ പന്തിൽ ഫിൻ അലൻ (0) പുറത്താകുമ്പോൾ സ്കോർ ബോർഡിൽ ഒരു റൺ പോലും ചേർക്കാൻ ന്യൂസിലാൻഡിനു കഴിഞ്ഞിരുന്നില്ല. തുടരെ വിക്കറ്റുകൾ നഷ്ടപ്പെട്ടതോടെ കിവിപ്പടയുടെ മുന്നേറ്റ നിര തകർന്നടിഞ്ഞു. ന്യൂസിലാൻഡ് ക്യാപ്റ്റൻ ടോം ലതമിനെ (1) പത്താം ഓവറിൽ ശാർദൂൽ താക്കൂർ പുറത്താക്കി.

Leave A Comment