കേരളത്തിൽ നിന്ന് ആരംഭിച്ച് 35 രാജ്യങ്ങളിലൂടെ സൈക്കിൾ ചവിട്ടി ലണ്ടനിൽ എത്തുക എന്ന ലക്ഷ്യത്തോടെയാണ് ഫായിസ് ബഹറിനിൽ എത്തിയത്. തുടർന്നുള്ള യാത്രയ്ക്ക് എല്ലാവിധ ആശംസകളും നേർന്നുകൊണ്ട് പന്തളം പ്രവാസി ഫോറം പ്രസിഡന്റ് ശ്രീ അജി പി ജോയ് ഫായിസിന് പൊന്നാട നൽകിയ ആദരിച്ചു. ശ്രീ ജോസ് ഡെന്നിസ് ചടങ്ങിൽ പങ്കെടുത്തു.