ഇന്ത്യൻ ക്ലബ് ഓപ്പൺ ഡാർട്ട്സ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കും

  • Home-FINAL
  • Business & Strategy
  • ഇന്ത്യൻ ക്ലബ് ഓപ്പൺ ഡാർട്ട്സ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കും

ഇന്ത്യൻ ക്ലബ് ഓപ്പൺ ഡാർട്ട്സ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കും


ഇന്ത്യൻ ക്ലബ് ഓപ്പൺ ഡാർട്ട്സ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കും .2023 മാർച്ച് 9 മുതൽ 11 വരെ ,ഡാർട്ട്സ് ബേയുടെ നേതൃത്വത്തിൽ ‘ഓപ്പൺ ഡാർട്ട്സ് സിംഗിൾസ്/ ഡബിൾസ് ചാമ്പ്യൻഷിപ്പ്’ ആണ് നടത്തുക .ഈ ടൂർണമെന്റിൽ ജിസിസി നാഷനലുകൾക്കൊപ്പം വിവിധ രാജ്യങ്ങളിൽ നിന്നുള്ള 200 ഓളം മത്സരാർത്ഥികൾ പങ്കെടുക്കും. 4000 ഡോളർ ക്യാഷ് പ്രൈസുൾപ്പെടെ വിജയികൾക്കും റണ്ണർ അപ്പുകൾക്കും സെമി ഫൈനലിസ്റ്റുകൾക്കും ട്രോഫികളും നൽകും.സിംഗിൾസിന് 5 ദിനാറും, ഡബിൾസിന് 10 ദിനാറുമാണ് എൻട്രി ഫീസ്. മാർച്ച് 05-ന് മുമ്പ് അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. അപേക്ഷ ഫോമുകൾ ഇന്ത്യൻ ക്ലബിൽ നിന്നോ ഉമ്മുൽ ഹസ്സം ഡാർട്ട്സ് ബേയിൽ നിന്നോ ലഭിക്കുന്നതാണ്.ടൂർണമെന്റിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, ടൂർണമെന്റ് ഡയറക്ടേഴ്സ് കോ-ഓർഡിനേറ്റർമാരായ ഡി. രമേശിനെ 39123932 എന്ന നമ്പരിലോ . ആരെഫ് മുറാദ് നെ 39699616-ലോ ഇൻഡോർ ഗെയിംസ് സെക്രട്ടറി അരുൺ ജോസിനെയോ 39539946 എന്ന നമ്പരിലോ ബന്ധപ്പെടാവുന്നതാണ്

Leave A Comment