കൊല്ലത്ത് കെഎസ്ആര്‍ടിസി ബസ് ബൈക്കിൽ ഇടിച്ച്‌ വിദ്യാര്‍ത്ഥികള്‍ മരിച്ചു

  • Home-FINAL
  • Business & Strategy
  • കൊല്ലത്ത് കെഎസ്ആര്‍ടിസി ബസ് ബൈക്കിൽ ഇടിച്ച്‌ വിദ്യാര്‍ത്ഥികള്‍ മരിച്ചു

കൊല്ലത്ത് കെഎസ്ആര്‍ടിസി ബസ് ബൈക്കിൽ ഇടിച്ച്‌ വിദ്യാര്‍ത്ഥികള്‍ മരിച്ചു


കൊല്ലത്ത് കെഎസ്ആര്‍ടിസി ബസ് ബൈക്കിൽ ഇടിച്ച് രണ്ടു വിദ്യാര്‍ഥികൾ മരിച്ചു. ബൈക്ക് യാത്രക്കാരായ വിദ്യാര്‍ത്ഥികളെ ബസ് മറികടക്കുന്നതിനിടയിലാണ് ചടയമംഗലത്ത് വെച്ച് അപകടമുണ്ടായത്.
തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസ് മുന്നില്‍ പോവുകയായിരുന്ന ബൈക്ക് യാത്രക്കാരായ വിദ്യാര്‍ഥികളെ മറികടക്കുന്നതിനിടയില്‍ തട്ടി വീഴ്ത്തുകയായിരുന്നു പുനലൂര്‍ കക്കോട് സ്വദേശി അഭിജിത്ത് (19), തൊളിക്കോട് സ്വദേശിനി ശിഖ (20) എന്നിവരാണ് മരിച്ചത് ഇന്ന് രാവിലെ 7.45നാണ് എംസി റോഡില്‍ ചടയമംഗലം നെട്ടേത്തറയില്‍ വെച്ചാണ് അപകടമുണ്ടായത്. .

കിളിമാനൂര്‍ വിദ്യ അക്കാദമി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ രണ്ടാം വര്‍ഷം എന്‍നീയറിങ് വിദ്യാര്‍ഥിനിയാണ് മരിച്ച ശിഖ. പത്തനംതിട്ട മുസല്യാര്‍ എന്‍ജിനീയറിങ് കോളജിലെ ബിസിഎ വിദ്യാര്‍ഥിയാണ് അഭിജിത്ത്. ശിഖയെ കിളിമാനൂരിലേക്ക് എത്തിക്കാനുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. ബസിന്റെ ഇടതുവശത്തെ പിന്‍ഭാഗം ബൈക്കില്‍ തട്ടി ഇരുവരും ബസിനടിയില്‍പ്പെടുകയായിരുന്നു

Leave A Comment