ബഹ്‌റൈനിൽ ഹൃദയാഘാതം മൂലം കോഴിക്കോട് കൊയിലാണ്ടി സ്വദേശി നിര്യാതനായി

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈനിൽ ഹൃദയാഘാതം മൂലം കോഴിക്കോട് കൊയിലാണ്ടി സ്വദേശി നിര്യാതനായി

ബഹ്‌റൈനിൽ ഹൃദയാഘാതം മൂലം കോഴിക്കോട് കൊയിലാണ്ടി സ്വദേശി നിര്യാതനായി


ബഹ്‌റൈനിൽ ഹൃദയാഘാതം മൂലം കോഴിക്കോട് കൊയിലാണ്ടി സ്വദേശി നിര്യാതനായി.ബഹ്റൈൻ ഫാർമസിയിലെ ജോലി ചെയ്യുന്ന മുഹമ്മദ് ഫസൽ വെളുത്തമണ്ണിലാണ് ഇന്ന് വൈകിട്ട് 4.30ന് മരണപ്പെട്ടത്.കുടുബം നാട്ടിലാണ്. സാബിറയാണ് ഭാര്യ, സിബില ഫാത്തിമ, മുഹമ്മദ്‌ നിസാം എന്നിവർ മക്കളും യുസുഫ്, റഫീഖ്, ഷജീർ, ഹസീബ്, സബീബ, സുനീർ എന്നിവർ സഹോദരങ്ങളുമാണ്. ബഹ്‌റൈൻ കെഎംസിസി ഹൂറ ഗുദൈബിയ ഏരിയാ മെമ്പർ കൂടിയായ മുഹമ്മദ് ഫസലിൻറെ മൃതദേഹം നിലവിൽ സൽമാനിയ ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി.
ബഹ്‌റൈൻ കെഎംസിസി മയ്യിത്ത് പരിപാലന വിങ്ങിന്റെ നേതൃത്വത്തിൽ മറ്റ് നടപടിക്രമങ്ങൾ നടന്നു വരികയാണ്.

Leave A Comment