ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ പ്രവർത്തിക്കുന്ന ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ ഇന്ത്യൻ രാഷ്ട്രപതിയെ കാണാന്‍ നാളെ ഡല്‍ഹിയിലേയ്ക്ക്.

  • Home-FINAL
  • Kerala
  • ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ പ്രവർത്തിക്കുന്ന ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ ഇന്ത്യൻ രാഷ്ട്രപതിയെ കാണാന്‍ നാളെ ഡല്‍ഹിയിലേയ്ക്ക്.

ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ പ്രവർത്തിക്കുന്ന ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ ഇന്ത്യൻ രാഷ്ട്രപതിയെ കാണാന്‍ നാളെ ഡല്‍ഹിയിലേയ്ക്ക്.


ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ രാഷ്ട്രപതിയെ കാണാന്‍ ഡല്‍ഹിയിലേയ്ക്ക്
തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ ആഗസ്റ്റ് 25ന് വ്യാഴാ​ഴ്ച രാവിലെ 9.30ന് മന്ത്രി ഡോ.ആര്‍ ബിന്ദു യാത്രയയപ്പ് നല്‍കും.

തിരുവനന്തപുരം: ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം കഴക്കൂട്ടത്ത് പ്രവര്‍ത്തിക്കുന്ന ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കാണാന്‍ ന്യൂഡല്‍ഹിയിലേയ്ക്ക്. 27ന് ഉച്ചയ്ക്ക് 12നാണ് രാഷ്ട്രപതി ഭവനില്‍ വച്ച് രാഷ്ട്രപതിയെ നേരില്‍ കാണുവാന്‍ അവസരം ലഭിച്ചിരിക്കുന്നത്. ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ ന്യൂഡല്‍ഹിയിലേയ്ക്ക് പോകുന്ന ഭിന്നശേഷിക്കുട്ടികളടങ്ങുന്ന സംഘത്തിനെ 25ന് വ്യാഴാ​ഴ്ച രാവിലെ  9.30ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു യാത്രയയപ്പ് നല്‍കും. തിരുവനന്തപുരം എയര്‍പോര്‍ട്ടിലെ ആഭ്യന്തര ടെര്‍മിനലില്‍ നിന്നാണ് സംഘം യാത്രയാവുന്നത്. പരിപാടിയുടെ ട്രാവല്‍ പാര്‍ട്ണറായ അക്ബര്‍ ട്രാവല്‍സ് ഓഫ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് സംഘാംഗങ്ങള്‍ക്ക് തിരുവനന്തപുരത്തുനിന്നും ഡല്‍ഹിയിലേയ്ക്കും തിരിച്ചും എയര്‍ ടിക്കറ്റുകള്‍ സൗജന്യമായി നല്‍കിയിരിക്കുന്നത്.
രാഷ്ട്രപതി സന്ദര്‍ശനത്തിന് മുന്നോടിയായി കേന്ദ്രസാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ആഗസ്റ്റ് 26 വൈകുന്നേരം 6ന് ഡോ.അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ ഭിന്നശേഷിക്കുട്ടികളുടെ എംപവറിംഗ് വിത്ത് ലൗ – എന്ന ഇന്ദ്രജാല കലാവിരുന്ന് അരങ്ങേറും. കൈവേഗതയുടെ ചടുലതയില്‍ അത്ഭുതങ്ങള്‍ നിറച്ചുവച്ച വിസ്മയ മൂഹൂര്‍ത്തങ്ങള്‍ക്കൊപ്പം സംഗീതവും നൃത്തവും ഉപകരണസംഗീതവുമടക്കം ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കലാവിരുന്നാണ് ഭിന്നശേഷിക്കുട്ടികള്‍ അതീവ കൃത്യതയോടെ അവതരിപ്പിക്കുന്നത്.

Leave A Comment