ആഗോള ബഹുമുഖ സംഘടനയായ ഡിജിറ്റൽ സഹകരണ ഓർഗനൈസേഷന്റെ (ഡിസിഒ) അധ്യക്ഷ സ്ഥാനത്തേക്ക് ബഹ്റൈൻ ഔദ്യോഗികമായി നിയമിക്കപ്പെട്ടു.ബഹ്റൈൻ ഗതാഗത ടെലികമ്മ്യൂണിക്കേഷൻസ് മന്ത്രി മുഹമ്മദ് ബിൻ താമർ അൽ കാബി ഡിസിഒ കൗൺസിലിന്റെ പുതിയ ചെയർമാനാകും.ഓര്‍ഗനൈസേഷന്റെ ലക്ഷ്യം നേടിയെടുക്കാന്‍ ശ്രമിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.2022 യു.എന്‍ അംഗീകരിച്ചിട്ടുള്ള ഇ-ഗവണ്മെന്റ് സൂചിക പ്രകാരം പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സൗദി അറേബ്യയിലെ റിയാദിൽ നടന്ന രണ്ടാം ഡിസിഒ ജനറൽ അസംബ്ലിയിലാണ് ബഹ്റൈൻ ഡിസിഒയുടെ അധ്യക്ഷ സ്ഥാനം അംഗീകരിച്ചത് . ഇതോടെ അടുത്ത പൊതുസഭയ്ക്ക് ബഹ്റൈൻ ആതിഥേയത്വം വഹിക്കും. മേഖലയിലെ സാമ്ബത്തിക ഡിജിറ്റല്‍വത്കരണം ശക്തമാക്കുന്നതിനായിരിക്കും മുന്തിയ പരിഗണനയെന്ന് അദ്ദേഹം പറഞ്ഞു.