ജി.സി.സി-യിൽ വിനോദ സഞ്ചാരത്തിന് ഏറ്റവും മികച്ച രാജൃം ബഹ്‌റൈൻ: ഗൾഫ് സ്റ്റാറ്റിസ്റ്റിക്കൽ കൗൺസിലിന്റെ റിപ്പോർട്ട് പുറത്ത്

  • Home-FINAL
  • Business & Strategy
  • ജി.സി.സി-യിൽ വിനോദ സഞ്ചാരത്തിന് ഏറ്റവും മികച്ച രാജൃം ബഹ്‌റൈൻ: ഗൾഫ് സ്റ്റാറ്റിസ്റ്റിക്കൽ കൗൺസിലിന്റെ റിപ്പോർട്ട് പുറത്ത്

ജി.സി.സി-യിൽ വിനോദ സഞ്ചാരത്തിന് ഏറ്റവും മികച്ച രാജൃം ബഹ്‌റൈൻ: ഗൾഫ് സ്റ്റാറ്റിസ്റ്റിക്കൽ കൗൺസിലിന്റെ റിപ്പോർട്ട് പുറത്ത്


ഗൾഫ് സ്റ്റാറ്റിസ്റ്റിക്കൽ കൗൺസിലിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, GCC-യിൽ വിനോദ സഞ്ചാരത്തിന് ഏറ്റവും മികച്ച രാജൃം ബഹ്‌റൈനാണ്. ഇതനുസരിച്ച് ജിസിസി രാജ്യങ്ങൾക്കിടയിലുള്ള മൊത്തം ഇന്റർ-ടൂറിസം മേഖലയിലെ 40 ദശാംശം 5 ശതമാനവും ബഹ്‌റൈനാണ് നേടിയത്.എല്ലാ വർഷവും, ഗൾഫ് രാജ്യങ്ങളിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള 12 ദശലക്ഷത്തിലധികം വിനോദസഞ്ചാരികൾ ബഹ്‌റൈനിൽ എത്തുന്നു.ജിസിസി ടൂറിസം മേഖലകളെ വളർത്തിയെടുക്കാൻ സജ്ജീകരിച്ചിരിക്കുന്ന ടൂറിസം പദ്ധതികൾക്ക് പുറമെ, ലോകത്തെ തന്നെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാറുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളും പരിപാടികളും വികസിപ്പിക്കാനും ബഹ്റൈൻ പദ്ധതിയിടുന്നു.
അറബ് ഗൾഫ് രാജ്യങ്ങളിൽ ചെലവഴിക്കുന്ന ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണം പ്രതിവർഷം 2 ദശാംശം 4 ശതമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതികൾ വികസിപ്പിക്കുന്നതിനാണ് ഗൾഫ് രാജ്യങ്ങൾ ലക്ഷ്യമിടുന്നത്. പുതിയ പദ്ധതികൾ, പരിപാടികൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ വികസിപ്പിക്കാൻ തുടങ്ങുന്നതിലൂടെ ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികളെ ആകർഷിക്കാനുള്ള ഒരുക്കത്തിലാണ് ജി.സി.സി. രാജ്യങ്ങൾ .

Leave A Comment