തൊഴിലാളികൾക്ക് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ച് ബഹ്റൈൻ ഇന്ത്യൻ എംബസി

  • Home-FINAL
  • Business & Strategy
  • തൊഴിലാളികൾക്ക് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ച് ബഹ്റൈൻ ഇന്ത്യൻ എംബസി

തൊഴിലാളികൾക്ക് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ച് ബഹ്റൈൻ ഇന്ത്യൻ എംബസി


ബഹ്റൈനിലെ ഇന്ത്യൻ എംബസി തൊഴിലാളികൾക്കായി ബോധവൽക്കരണ പരിപാടി നടത്തി. ഇന്ത്യൻ എംബസിയുടെയും, ഐ സി ആർ എഫി ന്റെയും നേതൃത്വത്തിൽ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.അനധികൃതമായി ജോലി ചെയ്യുന്നവർ മാർച്ച് നാലിന് മുമ്പായി പുതിയ ലേബർ രജിസ്ട്രേഷൻ പ്രോഗ്രാമിന്റെ ഭാഗമാകേണ്ടതാണെന്നും എൽ. എം. ആർ എ അധികൃതർ വ്യക്തമാക്കി.വിസിറ്റിംഗ് വിസ ,ഫ്ലക്സി വിസ എന്നിവയിൽ വന്നവർക്കും ക്രിമിനൽ കേസുകളിൽ പെട്ടവർക്കും ഈ പദ്ധതിയുടെ ഭാഗമായി സാധിക്കില്ലെന്ന് എൽ. എം. ആർ.എ അറിയിച്ചു.ഇതിനുശേഷം നടക്കുന്ന പരിശോധനകളിൽ പിടിയിലായാൽ കർശന നടപടികൾ സ്വീകരിക്കേണ്ടി വരുമെന്നും അതോറിറ്റി അറിയിച്ചു. ഒക്ടോബര്‍ 27നു ശേഷം വിസ കാലാവധി കഴിഞ്ഞവര്‍ക്ക് പദ്ധതിയില്‍ ചേരാനാകില്ല. എല്‍.എം.ആര്‍.എ അംഗീകാരമുള്ള ലേബര്‍ രജിസ്ട്രേഷന്‍ സെന്റര്‍ വഴി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് വര്‍ക് പെര്‍മിറ്റ് കാര്‍ഡ് ലഭിക്കും. തൊഴിലാളിയെക്കുറിച്ചുള്ള വിവരങ്ങളടങ്ങിയ ക്യുആര്‍ കോഡ്, തൊഴില്‍ മേഖല എന്നിവ കാര്‍ഡില്‍ രേഖപ്പെടുത്തിയിരിക്കും. കാര്‍ഡ് ലഭിക്കുന്നവര്‍ക്ക് തൊഴിലുടമയുടെ കീഴിലോ അല്ലാതെയോ പാര്‍ട്ട്ടൈമായോ ഫുള്‍ടൈമായോ ജോലി ചെയ്യാം. ലേബര്‍ രജിസ്ട്രേഷന്‍ പദ്ധതിയില്‍ ചേരുന്നവര്‍ക്ക് രാജ്യത്തെ തൊഴില്‍ നിയമം ബാധകമായിരിക്കില്ല. രജിസ്റ്റര്‍ ചെയ്യുന്ന തൊഴിലാളിക്ക് ബി.എഫ്.സി ശാഖകള്‍ വഴി പണമായും ലേബര്‍ രജിസ്ട്രേഷന്‍ സെന്റര്‍, എല്‍.എം.ആര്‍.എ സിത്ര ശാഖ എന്നിവിടങ്ങളിലുള്ള സദാദ് മെഷീന്‍ വഴിയും ബെനഫിറ്റ് പേ വഴി ഓണ്‍ലൈനായും ഫീസ് അടക്കാം. ബഹ്‌റൈൻ ഇന്ത്യൻ അംബാസിഡർ ഹിസ് എക്സലൻസി പീയുഷ് ശ്രീവാസ്തവ, ഐ.സി ആർ എഫ് ചെയർമാൻ ബാബുരാമചന്ദ്രൻ , എൽ എം. ആർ എ ഉദ്യോഗസ്ഥർ,തൊഴിലാളികൾ സാമൂഹ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

Leave A Comment