മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസിലും ജാമ്യം. അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. വെരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ സിദ്ദിഖ് കാപ്പന് പുറത്തിറങ്ങാം. കഴിഞ്ഞ സെപ്തംബര്‍ ഒമ്പതിനാണ് യുഎപിഎ കേസില്‍ സിദ്ധിഖ് കാപ്പന് ജാമ്യം ലഭിച്ചത്. രണ്ട് വര്‍ഷം മുന്‍പാണ് സിദ്ദിഖ് കാപ്പന്‍ അറസ്റ്റിലായത്.
യുഎപിഎ കേസില്‍ സെപ്റ്റംബര്‍ ഒമ്ബതിനാണ് കാപ്പന് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍, ഇ.ഡി കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ ജയില്‍ മോചിതനായില്ല. കാപ്പന് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്നും ഹത്രാസില്‍ കലാപം സൃഷ്ടിക്കാനാണ് പണം സ്വീകരിച്ചതെന്നും ഇഡി കോടതിയില്‍ വാദിച്ചു. 2020 ഒക്ടോബര്‍ അഞ്ചിന് സിദ്ദീഖ് കാപ്പനെ യുപി പോലീസ് അറസ്റ്റ് ചെയ്തത്.