ബഹ്‌റൈനിൽ നടന്ന തെരഞ്ഞെടുപ്പിൽ റെക്കോർഡ് പോളിങ്ങ്.

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈനിൽ നടന്ന തെരഞ്ഞെടുപ്പിൽ റെക്കോർഡ് പോളിങ്ങ്.

ബഹ്‌റൈനിൽ നടന്ന തെരഞ്ഞെടുപ്പിൽ റെക്കോർഡ് പോളിങ്ങ്.


ബഹ്‌റൈനിൽ നടന്ന പാര്‍ലമെന്‍റ്, മുനിസിപ്പല്‍ കൗണ്‍സിലിലേക്കുള്ള വോട്ടെടുപ്പില്‍ 73 ശതമാനം പോളിങ്ങാണ് ഇതുവരെ രേഖപ്പടുത്തിയതെന്ന് അധികൃതർ  വാർത്താ സമ്മേളനത്തിൽ അറിയിച്ചു.വിവിധ സ്കൂളുകളില്‍ സജ്ജീകരിച്ച ബൂത്തുകളില്‍ രാവിലെതന്നെ വോട്ട് രേഖപ്പെടുത്താന്‍ ആളുകളെത്തിയിരുന്നു. സ്ത്രീകളുടെ വര്‍ധിച്ച സാന്നിധ്യവും ഇപ്രാവശ്യമുണ്ടായിരുന്നതായി വനിത സുപ്രീം കൗണ്‍സില്‍ വ്യക്തമാക്കി.കോവിഡ് ബാധിതരായവര്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ എക്സിബിഷന്‍ സെന്‍ററില്‍ പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു. ഇവിടെയും ശക്തമായ വോട്ടിങ്ങാണ് രേഖപ്പെടുത്തിയത്.
ഓരോ സ്ഥാനാര്‍ഥിക്കും വേണ്ടിയുള്ള പ്രത്യേക ടീം വോട്ടിങ് കേന്ദ്രങ്ങളില്‍ രാവിലെ തന്നെയെത്തി സ്ഥാനാര്‍ഥികളുടെ ചിത്രവും തെരഞ്ഞെടുപ്പ് വാഗ്ദാനപത്രികകളും വിതരണം നടത്തിയിരുന്നു. വിവിധ മന്ത്രിമാരും രാജകുടുംബാംഗങ്ങളും പോളിങ് ബൂത്തുകളിലെത്തി വോട്ട് ചെയ്തു. വാഹനം ആവശ്യമായ വോട്ടര്‍മാര്‍ക്ക് സ്ഥാനാര്‍ഥികള്‍ വാഹന സൗകര്യമേര്‍പ്പെടുത്തിയിരുന്നു. സ്ഥാനാര്‍ഥികള്‍ തങ്ങളുടെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും വോട്ട് ഉറപ്പിക്കുന്നതിന് അവസാന നിമിഷംവരെ നേരില്‍ വിളിച്ച്‌ ബന്ധപ്പെടുന്നതും കാണാമായിരുന്നു.ബദല്‍ ശിക്ഷ പദ്ധതി ഉപയോഗപ്പെടുത്തിയ തടവുകാര്‍ തെരഞ്ഞെടുപ്പ് നടപടികളില്‍ സഹായികളായും സുരക്ഷ സൈനികര്‍ക്ക് പിന്തുണ നല്‍കിയും കൂടെയുണ്ടായിരുന്നു. 100 പേരെയാണ് ഇതിനായി ഉപയോഗപ്പെടുത്തിയത്. പ്രായമായവരെ സഹായിക്കുക, വോട്ടിങ് കേന്ദ്രങ്ങളിലാവശ്യമായ സൗകര്യങ്ങളൊരുക്കുക എന്നിവയും ഇവരുടെ ചുമതലയിലായിരുന്നു. ഇവരില്‍ വോട്ടുള്ള 93 പേര്‍ വോട്ട് ചെയ്തു.

Leave A Comment