വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തിയതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു

  • Home-FINAL
  • Business & Strategy
  • വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തിയതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തിയതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു


ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തിയതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ത്രിപുരയിലെ എല്ലാ മണ്ഡലങ്ങളിലും ഫെബ്രുവരി 16 ന് ഒറ്റ ഘട്ടമായി വോട്ടെടുപ്പ് നടക്കും. മേഘാലയയിലും നാഗാലാന്‍ഡിലും ഫെബ്രുവരി 27 നാണ് വോട്ടെടുപ്പ് നടക്കുന്നത്. മൂന്ന് സംസ്ഥാനങ്ങളിലെയും വോട്ടുകള്‍ മാര്‍ച്ച് 2ന് എണ്ണും60 സീറ്റുകള്‍ വീതമുള്ള അസംബ്ലികളുടെ കാലാവധി മാര്‍ച്ച് മാസത്തില്‍ അവസാനിക്കും. മൂന്ന് സംസ്ഥാനങ്ങളിലായി 2.28 ലക്ഷം വോട്ടര്‍മാരാണുള്ളത്. കഴിഞ്ഞയാഴ്ച മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറും തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ അനുപ് ചന്ദ്ര പാണ്ഡെയും അരുണ്‍ ഗോയലും മൂന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ അവലോകനം ചെയ്തിരുന്നു. ബോര്‍ഡ് പരീക്ഷകളും സുരക്ഷാ സേനയുടെ നീക്കവും കണക്കിലെടുത്താണ് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കുള്ള ഷെഡ്യൂള്‍ തയ്യാറാക്കിയത്

Leave A Comment