ബഹ്‌റൈനും ഇന്ത്യയും തമ്മിലുള്ളത് ശക്തമായ സഹകരണം എന്ന് ബഹ്റൈൻ വിദേശകാര്യ മന്ത്രി.റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ബഹ്‌റൈനിലെ ഇന്ത്യൻ എംബസി സഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി വിവിധ രാജ്യങ്ങളിലെ അംബാസഡർ മാർ , മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.രണ്ട് സൗഹൃദ രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ശക്തമായ ചരിത്ര ബന്ധത്തെ അദ്ദേഹം വ്യക്തമാക്കുകയും, ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ ഹിസ് എക്സലൻസി പിയൂഷ് ശ്രീവാസ്തവയെ പ്രശംസിക്കുകയും ചെയ്ത്.
ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നിർദ്ദേശങ്ങൾക്കും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ തുടർനടപടികൾക്കും അനുസൃതമായി, ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത ബന്ധങ്ങൾ കൂടുതൽ വികസിപ്പിക്കുന്നതിൽ ബഹ്‌റൈനിന്റെ ശ്രമങ്ങളും അദ്ദേഹം കൂട്ടിച്ചേർത്തു.
സാമ്പത്തികവും സാങ്കേതികവുമായ മുന്നേറ്റങ്ങളിലുള്ള ഇന്ത്യയുടെ നേട്ടങ്ങളിൽ നിന്ന് പ്രയോജനം നേടാനുള്ള ബഹ്‌റൈന്റ താത്പര്യവും അദ്ദേഹം അറിയിച്ചു.