ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല (FAT) പ്രവർത്തനം ആരംഭിച്ചിട്ട് 25 വർഷം പിന്നിട്ടിരിക്കുന്ന സാഹചര്യത്തിൽ വിപുലമായ ആഘോഷപരിപാടികളാണ് സംഘടിപ്പിക്കുന്നത്.
ഡിസംബർ ഒന്നാം തീയതി വ്യാഴം 7പി എം ന് മനാമ ഗോൾഡൻ തുലിപ് ഹോട്ടലിൽ വച്ച് നടക്കുന്ന പ്രൗഡഗംഭീരമായ പരിപാടിയിൽ കേരള സംസ്ഥാന ജലസേചന വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ മുഖ്യ അതിഥിയായി പങ്കെടുക്കും . പ്രസ്തുത സമ്മേളനത്തിൽ വച്ചു പ്രവാസ സമൂഹത്തിന്റെ നന്മ ലക്ഷ്യം വെച്ചുകൊണ്ട് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ജീവകാരുണ്യ ബിസിനസ് രംഗത്തെ വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിക്കുന്നു. ഫാറ്റിന്റെ ആദ്യകാല ഭാരവാഹികളെയും വിവിധങ്ങളായ പ്രതിഭകളെയും ഇതോടൊപ്പം ആദരിക്കും.ഭയാശങ്കകൾ ഉണ്ടായിരുന്ന കോവിഡ് കാലത്ത് പ്രവർത്തിച്ച തിരുവല്ലാ നിവാസികളായ ആരോഗ്യപ്രവർത്തകരെ പ്രത്യേകം ആദരിക്കുന്നതാണ്. ഫാറ്റ് നടത്തിക്കൊണ്ടിരിക്കുന്ന ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവല്ലയിൽ ഉള്ള ഹോസ്‌പിറ്റലുകളുമായി സഹകരിച്ചു കൊണ്ട് തിരുവല്ലയിൽ ഉള്ള 25 കിഡ്നി രോഗികൾക്ക് ഒരു വർഷം ഫ്രീ ആയി ഡയാലിസിസ് ചെയ്യുന്നതിനുള്ള ഫാറ്റ് സ്നേഹസ്പർശം പദ്ധതിയുടെ ഉദ്ഘാടനവും സമ്മേളനത്തിൽ വച്ചു നിർവഹിക്കുന്നു. സമ്മേളനാനന്തരം മാസ്റ്റർ റിതുരാജ് (ഫ്‌ളവേഴ്സ് ടോപ് സിംഗർ & സൂപ്പർസ്റ്റാർ സിം ഗർ സീസൺ 2 ഫെയിം ) ന്റെ ഗാനമേളയും മറ്റു വിവിധ നൃത്തശിൽപ്പങ്ങളും ഉണ്ടായിരിക്കുന്നതാണ്. പ്രോഗ്രാമിന്റെ വിജയത്തിനായി ശ്രീ കെ ജി ബാബുരാജ് പേട്രൻ ആയും ശ്രീ നെൽജിൻ നെപ്പോളിയൻ ജനറൽ കൺവീനർ ആയുമുള്ള 25 അംഗ കമ്മിറ്റി പ്രവർത്തിച്ചുവരുന്നു.
1997 – ൽ തിരുവല്ലയിൽ നിന്നും ബഹ്‌റൈൻ പ്രവാസലോകത്തേക്ക് എത്തിയവർ ചേർന്ന് പരസ്പരം അറിയുക സഹായിക്കുക എന്ന ലക്ഷ്യത്തോടെ തിരുവല്ലയെ സ്നേഹിക്കുന്നവരുടെ സംഘടനയായി പ്രവാസ ലോകത്ത് ആദ്യമായി രൂപവൽക്കരിച്ച സംഘടനയാണിത്. ശ്രീ വി ഇ മാത്യു ചെയർമാനും ശ്രീ എബ്രഹാം ജോൺ ജനറൽ സെക്രട്ടറിയും ആയി രൂപവൽക്കരിച്ച സംഘടന ഡോക്ടർ പി വി ചെറിയാൻ ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു.
തുടർന്ന് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകികൊണ്ടുള്ള പ്രവർത്തനങ്ങൾ ആണ് നാളിതുവരെ നടത്തി വന്നത്. തിരുവല്ലയിലും ബഹറൈനിലും അനേകം വ്യക്തികൾക്കു ഫാറ്റ് ന്റെ സഹായഹസ്തം പ്രചോദനമായി.
നാട്ടിൽ അധ്യയനം ആരംഭിക്കുന്ന വേളയിൽ തിരുവല്ലയിലെ തിരഞ്ഞെടുക്കുന്ന സ്കൂളിന് പഠന ഉപകരണ ങ്ങൾ പാവപ്പെട്ട കുട്ടികൾക്കായി എല്ലാ വർഷങ്ങളിലും നൽകി വരാറുണ്ട്.2018 ലെ പ്രളയ കാലത്ത് തിരുവല്ലയിൽ നിരവധി പ്രവർത്തനങ്ങൾ നേരിട്ട് നടപ്പാക്കാൻ ഫാറ്റ് ഭരണസമതിക്ക് സാധിച്ചു. ഫാറ്റ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവല്ല നിരണത്ത് ഒരു വീട് നിർമിച്ചു നൽകിയത് ഈ കോവിഡ് കാലത്തായിരുന്നു എന്നത് എടുത്തു പറയേണ്ട ഒന്നുതന്നെയാണ്. ബഹ്‌റൈനിലും നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ നടത്താറുണ്ട്.
ഇപ്രകാരം ഫാറ്റ് മുൻഗാ മികൾ കാണിച്ചുതന്ന ആശയങ്ങൾ ഭംഗിയായി നടപ്പാക്കുന്നു എന്ന വിശ്വാ സത്തോടെയാണ് സിൽവർ ജൂബിലി ആഘോഷം നടത്തുന്നത് എന്ന് ഫാറ്റ് ഭാരവാഹികൾ പത്രസമ്മേളനത്തിലൂടെ അറിയിച്ചു.
ഫാറ്റ് പ്രസിഡന്റ്. ശ്രീ. റോബി ജോർജ് adv. വർഗീസ് മാമൻ (തിരുവല്ല വികസനസമതി പ്രസിഡന്റ് &എം. ജി. സോമൻ ഫൗണ്ടേഷൻ പ്രോഗ്രാം ജനറൽ കൺവീനർ )സെക്രട്ടറി ശ്രീ അനിൽകുമാർ, ചാരിറ്റി വിഭാഗം കൺവീനർ. ശ്രീ. വർഗീസ് ദാനിയേൽ, പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ ശ്രീ നെൽജിൻ നെപോളിയൻ, അഡ്വൈസറി ബോർഡ് അംഗങ്ങളായ . ശ്രീ. എബ്രഹാംജോൺ. ശ്രീ. ദേവരാജൻ. ശ്രീ. ജോർജ് ബഞ്ചമിൻ, ശ്രീ സജിചെറിയൻ,ജോയിൻ ജനറൽ കൺവീനർ. ശ്രീ. വിനോദ്കുമാർ, വിവിധ. കമ്മിറ്റി കൺവീനർമാരായ മനോജ് ശങ്കർ, ജെയിംസ്, മാത്യു, ബ്ലെസ്സൻ, ഷിബുകൃഷ്ണ,വൈസ്. പ്രസിഡന്റ് മാരായ ശ്രീ. ശ്രീകുമാർ, വിനു ഐസക്,ട്രെഷറർ. ജോബിൻ,ജോയിന്റ് കൺവീനർ മാരായ മനോജ് മാത്യു, നൈനാൻ, നിതിൻസോമനാഥ്, ടോബി, എന്നിവർ പങ്കെടുത്തു