കൊല്ലത്ത് കുടുംബശ്രീ പരിപാടിക്ക് നൽകിയ ഭക്ഷണത്തിൽ ഭക്ഷ്യവിഷബാധ; ഇരുപത്തഞ്ചോളം പേർ ആശുപത്രിയിൽ

  • Home-FINAL
  • Business & Strategy
  • കൊല്ലത്ത് കുടുംബശ്രീ പരിപാടിക്ക് നൽകിയ ഭക്ഷണത്തിൽ ഭക്ഷ്യവിഷബാധ; ഇരുപത്തഞ്ചോളം പേർ ആശുപത്രിയിൽ

കൊല്ലത്ത് കുടുംബശ്രീ പരിപാടിക്ക് നൽകിയ ഭക്ഷണത്തിൽ ഭക്ഷ്യവിഷബാധ; ഇരുപത്തഞ്ചോളം പേർ ആശുപത്രിയിൽ


കൊല്ലം ചാത്തന്നൂരിൽ കുടുംബശ്രീ രജത ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട പരിപാടിക്കുശേഷം പാഴ്സലായി വിതരണംചെയ്ത ആഹാരം കഴിച്ച പതിനൊന്നുപേരെ ചാത്തന്നൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.

വയറിളക്കവും ചർദ്ദിയും ബാധിച്ച് ഇരുപത്തഞ്ചോളംപേർ വിവിധ ആശുപത്രികളിൽ ചികിത്സതേടിയതായാണ് വിവരം. ചാത്തന്നൂരിലെ ഫാസ്റ്റ്ഫുഡ് കടയിൽനിന്ന് വരുത്തിയ പൊറോട്ടയും വെജിറ്റബിൾ കറിയുമാണ് പാഴ്സലായി നൽകിയത്. ഇവിടെ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തുന്നു.

Leave A Comment