ബഹ്റൈൻ വാട്ടർ ഗാർഡൻ പ്രവർത്തനം ആരംഭിച്ചു.

ബഹ്റൈൻ വാട്ടർ ഗാർഡൻ പ്രവർത്തനം ആരംഭിച്ചു.


നവീകരിച്ച വാട്ടർ ഗാർഡൻ ബഹ്‌റൈനിൽ വീണ്ടും പ്രവർത്തനം ആരംഭിച്ചു. ആറ് വർഷമായി പാർക്ക് അടച്ചിട്ടിരിക്കുകയാരുന്നു. ബഹ്റൈൻ രാജാവിന്റെ പത്നിയും ,നാഷണൽ ഇനിഷ്യേറ്റീവ് ഫോർ അഗ്രികൾച്ചറൽ ഡെവലപ്‌മെന്റ് കൺസൾട്ടേറ്റീവ് കൗൺസിൽ പ്രസിഡന്റുമായ ഹെർ റോയൽ ഹൈനസ് പ്രിൻസസ് സബീക്ക ബിൻത് ഇബ്രാഹിം അൽ ഖലീഫയാണ് നവീകരിച്ച പാർക്ക് ഉത്ഘാടനം ചെയ്തത്. നിരവധി സസ്യങ്ങൾ ഉൾപ്പെടുന്ന ബൊട്ടാനിക്കൽ ഗാർഡനും പാർക്കിൽ ഒരുക്കിയിട്ടുണ്ട്.സസ്യസമ്പത്തും പ്രകൃതിയും സംരക്ഷിക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങൾ കാർഷിക മേഖലയുടെ വികസനത്തിന്റെ ഭാഗമാണെന്ന് രാജകുമാരി പറഞ്ഞു. ചടങ്ങിൽ ബഹ്‌റൈൻ മുനിസിപ്പൽ അഫയേഴ്സ് ആൻഡ് അഗ്രികൾച്ചറൽ മിനിസ്റ്റർ വെയ്ൽ ബിൽ നാസർ അൽ മുബാറകും പങ്കെടുത്തു. ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നേതൃത്വത്തിലുള്ള സമഗ്ര വികസനത്തിന്റെ വെളിച്ചത്തിൽ, ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിൽ പൊതു ഉദ്യാനങ്ങളും പാർക്കുകളും വിനോദ വേദികളും വികസിപ്പിക്കാനുള്ള പദ്ധതികൾ ബഹ്റൈൻ മുനിസിപ്പൽ അഫയേഴ്സ് ആൻഡ് അഗ്രികൾച്ചറൽ മിനിസ്റ്റർ വെയ്ൽ ബിൻ നാസർ അൽ മുബാറക് വിശദമാക്കി.
മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, ക്യാപിറ്റൽ മുനിസിപ്പാലിറ്റി കൗൺസിൽ, കാർഷിക വികസനത്തിനുള്ള ദേശീയ സംരംഭം എന്നിവയുൾപ്പെടെ ഈ പദ്ധതിയുടെ പൂർത്തീകരണത്തിനും വികസനത്തിനും സംഭാവന നൽകിയ എല്ലാവരെയും അൽ-മുബാറക് അഭിനന്ദിച്ചു.
പാർക്കിന്റെയും സൗകര്യങ്ങളുടെയും അറ്റകുറ്റപ്പണികളുടെ നടത്തിപ്പ് ഏറ്റെടുത്തതിന് ബഹ്‌റൈൻ പെട്രോളിയം കമ്പനിക്ക് (ബാപ്‌കോ) അദ്ദേഹം നന്ദി പറഞ്ഞു.നവീകരിച്ച പാർക്കിൽ സന്ദർശകരെ ആകർഷിക്കുന്നതിനായി നടപ്പാതകളും , കുട്ടികൾക്കായി കളിസ്ഥലങ്ങളും മറ്റ് നിരവധി സവിശേഷതകളും ഒരുക്കിയിട്ടുണ്ട്.1948 ലാണ് പാർക്ക് ആദ്യമായി ആരംഭിച്ചത്. 75 വർഷം പഴക്കമുള്ള ഈ വിനോദസഞ്ചാര കേന്ദ്രം ജനങ്ങൾ വിശ്രമിക്കാനും കുടുംബ സമയം ചെലവഴിക്കാനും പരിപാടികൾ നടത്താനുമുള്ള ഒരു വേദിയായി ഉപയോഗിച്ചിരുന്നു.

Leave A Comment