ഇന്ന് ജി.സി.സി വന്യ ജീവി ദിനം: പരിസ്ഥിതി സംരക്ഷണത്തിന് പ്രതിജ്ഞാബദ്ധം എന്ന് ബഹ്റൈൻ

  • Home-FINAL
  • Business & Strategy
  • ഇന്ന് ജി.സി.സി വന്യ ജീവി ദിനം: പരിസ്ഥിതി സംരക്ഷണത്തിന് പ്രതിജ്ഞാബദ്ധം എന്ന് ബഹ്റൈൻ

ഇന്ന് ജി.സി.സി വന്യ ജീവി ദിനം: പരിസ്ഥിതി സംരക്ഷണത്തിന് പ്രതിജ്ഞാബദ്ധം എന്ന് ബഹ്റൈൻ


ജിസിസി വന്യജീവി ദിനത്തിൽ വന്യജീവികളുടെയും ജൈവവൈവിധ്യത്തിന്റെയും സംരക്ഷണത്തിനും പ്രതിജ്ഞാബദ്ധമെന്ന് ബഹ്‌റൈൻ അറിയിച്ചു. പരിസ്ഥിതിയുടയും വന്യജീവികളെയും സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള പദ്ധതികൾ ബഹ്റൈൻ തുടർന്നും നടപ്പിലാക്കും എന്ന് സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റ് ചെയർമാനും ബഹ്റൈൻ രാജാവിന്റെ വ്യക്തിഗത പ്രതിനിധിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ ഹമദ് അൽ ഖലീഫ പറഞ്ഞു.ബഹ്‌റൈനിലെ പ്രകൃതി വിഭവങ്ങളും വന്യജീവികളെയും സംരക്ഷിക്കുന്നതിനായി രാജാവിന്റെയും പ്രധാനമന്ത്രിയും നേതൃത്വത്തിൽ സർക്കാർ സ്വീകരിച്ച പരിപാടികളും പദ്ധതികളും അദ്ദേഹം വ്യക്തമാക്കി..
ജിസിസി രാജ്യങ്ങൾക്കൊപ്പം നിലവിലുള്ള എല്ലാ പരിസ്ഥിതി കരാറുകളിലും ബഹ്‌റൈൻ ഒപ്പുവെച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.പ്രകൃതിയുടെ പാരിസ്ഥിതിക ഘടകങ്ങളെ പുനഃസ്ഥാപിക്കുന്നതിനും അവയുടെ ജൈവവൈവിധ്യവും സന്തുലിതാവസ്ഥയും മെച്ചപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള പരിപാടികളും പ്രവർത്തനങ്ങളും സൃഷ്ടിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള പരിപാടികൾക്ക് സംഭാവന നൽകുക എന്ന ലക്ഷ്യത്തോടെ കൂടിയാണ് വന്യ ജീവി ദിനം ആചരിക്കുന്നത്

Leave A Comment