കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. 1162 ഗ്രാം സ്വര്‍ണമിശ്രിതമാണ് പിടികൂടിയത്. മലപ്പുറം ചെറുമുക്ക് സ്വദേശി ജാഫര്‍ സഹദാണ് പിടിയിലായത്. ജിദ്ദയില്‍ നിന്നാണ് ഇയാള്‍ സ്വര്‍ണം കടത്തിയത്. സ്വര്‍ണ മിശ്രിതം 4 ക്യാപ്‌സ്യൂളായാണ് കടത്താന്‍ ശ്രമിച്ചത്. ശരീര ഭാഗങ്ങളില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണ മിശ്രിതം കണ്ടെത്തിയത്.