ഇന്ത്യൻ സ്‌കൂൾ ഫ്രഞ്ച് ദിനം ആഘോഷിച്ചു

ഇന്ത്യൻ സ്‌കൂൾ ഫ്രഞ്ച് ദിനം ആഘോഷിച്ചു


മനാമ: ഇന്ത്യൻ സ്‌കൂൾ വാർഷിക ഫ്രഞ്ച് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഫ്രഞ്ച് വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ഫ്രഞ്ച് ഭാഷയെയും സംസ്കാരത്തെയും ചിത്രീകരിക്കുന്ന വിവിധ പരിപാടികൾ ശ്രദ്ധേയമായി. ഫ്രഞ്ച് ദിനത്തിന്റെ ആദ്യഘട്ടത്തിൽ 6 മുതൽ 10 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾ പെൻസിൽ ഡ്രോയിംഗിലും 9-10 ക്ലാസുകളിലെ വിദ്യാർഥികൾ പോസ്റ്റർ നിർമാണത്തിലും പങ്കെടുത്തു. രണ്ടാം ഘട്ടത്തിൽ കവിതാ പാരായണം, കഥപറയൽ, സോളോ സോംഗ്, സൂപ്പർ ഷെഫ്, ഫ്രാൻസിനെക്കുറിച്ചുള്ള പവർപോയിന്റ് പ്രസന്റേഷൻ, സംഘഗാനം തുടങ്ങിയ പരിപാടികൾ നടന്നു. വിവിധ ഇനങ്ങളിലെ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു.
പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, വൈസ് പ്രിൻസിപ്പൽമാരായ ആനന്ദ് നായർ, വിനോദ് എസ് , സതീഷ് ജി, പ്രധാനധ്യാപകരായ ജോസ് തോമസ്, പാർവതി ദേവദാസ്, ശ്രീകല ആർ എന്നിവർ സന്നിഹിതരായിരുന്നു. ബഹ്‌റൈൻ, ഇന്ത്യ, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ ദേശീയഗാനത്തോടെ പരിപാടികൾ ആരംഭിച്ചു. തുടർന്ന് സ്കൂൾ പ്രാർത്ഥന നടന്നു. ഫ്രഞ്ച് വാരാചരണത്തിന്റെ വിജയത്തിനായുള്ള വിദ്യാർത്ഥികളുടെ അർപ്പണബോധത്തെ വകുപ്പ് മേധാവി ട്രെവിസ് മിഷേൽ അഭിനന്ദിച്ചു. ഫ്രഞ്ച് ദിനം സംഘടിപ്പിക്കുന്നതിൽ പങ്കെടുത്ത ഏവരുടെയും പ്രയത്‌നങ്ങളെ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ അഭിനന്ദിച്ചു.
വിജയികളുടെ പേര് വിവരം താഴെ കൊടുക്കുന്നു:

പെൻസിൽ ഡ്രോയിംഗ് IX-X 1: രുദ്ര രൂപേഷ് അയ്യർ, 2. രാജേഷ് കുമാർ പുരിപന്ദ , 3. ആദിത്യൻ വി നായർ.
പെൻസിൽ ഡ്രോയിംഗ് VI – VIII: 1. നേഹ ജഗദീഷ്, 2. യാസ്മിൻ മുഹമ്മദ് ഹസ്സൻ, 3. നെവിൻ എം. സജി.
പോസ്റ്റർ മേക്കിംഗ് IX-X: 1. നിയ സജി, 2. അനന്യ അനുപ്, 3. ശ്രുതി പില്ലേവാർ.
കെട്ടുകഥ പാരായണം IX-X: 1. അച്യുത് എച്ച്.കെ.എസ്, 2. ജിസെൽ ഷാരോൺ ഫെർണാണ്ടസ്, 3. ആര്യാനന്ദ സുരേഷ് പിള്ള.
കഥ പറയൽ IX-X: 1. ഷാൻ ഡി. ലൂയിസ്, 2. അച്യുത് എച്ച്.കെ.എസ്, 3. നിഷാന്ത് ജി.വി.
ഫ്രഞ്ച് സോളോ സോംഗ് IX -X : 1. മൃദുല കൃഷ്ണൻ മേലാർകോട്, 2. അച്യുത് എച്ച്.കെ.എസ്, 3. ജെമിമ ഡലസ്.
ഫ്രഞ്ച് റൈംസ് VI-VIII : 1. അറൈന മൊഹന്തി, 2. അനുർദേവ മുനമ്പത്ത് താഴ, 3. നേഹ ജഗദീഷ്.
പാചക മത്സരം സൂപ്പർ ഷെഫ്: 1. ബേസിൽ ഷാജഹാൻ, ദീപിക വെട്രിവേൽ, മദീഹ അബ്ദുൾ അലിം, 2. കൈര ടിയാന ഡി’കോസ്റ്റ, കൈന തമ്മാര ഡി’കോസ്റ്റ, മൃദുല കൃഷ്ണൻ മേലാർകോട്, 3. തന്യ സതീശൻ, നിഷ്ക ലതീഷ് ഭാട്ടിയ, ആൻഡ്രിയ ജോഷി.

Leave A Comment