ഐ വൈ സി ഇന്റർനാഷണൽ ബഹ്‌റൈൻ ചാപ്റ്റർ ഹൃദയാരോഗ്യ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.

  • Home-FINAL
  • Business & Strategy
  • ഐ വൈ സി ഇന്റർനാഷണൽ ബഹ്‌റൈൻ ചാപ്റ്റർ ഹൃദയാരോഗ്യ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.

ഐ വൈ സി ഇന്റർനാഷണൽ ബഹ്‌റൈൻ ചാപ്റ്റർ ഹൃദയാരോഗ്യ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.


മനാമ:ഹൃദയാഘാതത്തെ തുടർന്നുള്ള മരണങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഐ വൈ സി ബഹ്‌റൈൻ ചാപ്റ്റർ ഹൃദയാരോഗ്യ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.

ഉമ്മുൽഹസ്സത്ത് സ്ഥിതി ചെയ്യുന്ന കിംസ് ഹെൽത്ത് ഹോസ്പിറ്റലുമായി സഹകരിച്ചാണ് സെമിനാർ സംഘടിപ്പിച്ചത്. കിംസ് ഹെൽത്ത്‌ ഹോസ്പിറ്റലിലെ ഹൃദ്രോഗ വിദഗ്ദൻ ഡോ.ജൂലിയൻ ജോണി തോട്ടിയാൻ ക്ലാസ്സിന് നേതൃത്വം നൽകി.

കിംസ് ഹെൽത്ത്‌ ഹോസ്പിറ്റൽ അസിസ്റ്റന്റ് മാർക്കറ്റിങ് മാനേജർ അനുഷ എം. വി ആമുഖ പ്രഭാഷണം നടത്തിയ ചടങ്ങിൽ സൽമാനുൽ ഫാരിസ് അധ്യക്ഷത വഹിച്ചു.യോഗത്തിന് നിസാർ കുന്നംകുളത്തിങ്ങൽ സ്വാഗതവും അനസ് റഹിം നന്ദിയും പറഞ്ഞു. ഡോ. ചെറിയാൻ ബോധവത്കരണ ക്ലാസ്സ് ഉദ്ഘാടനം ചെയ്തു.കിംസ് ഹെൽത്ത്‌ ഹോസ്പിറ്റൽ സി ഇ ഒ താരിഖ്‌ നജീബ് മുഖ്യാതിഥിയായിരുന്നു.കിംസ് ഹെൽത്ത്‌ ഹോസ്പിറ്റൽ ആരോഗ്യ രംഗത്ത് നടത്തി വരുന്ന സേവനങ്ങൾ തുല്യതയില്ലാത്തതാണെന്ന് ഐ. വൈ. സി ഭാരവാഹികൾ പറഞ്ഞു.സാമുഹിക പ്രവർത്തകരായ ഫ്രാൻസിസ് കൈതാരത്ത്‌, ബഷീർ അമ്പലായി, കൂടാതെ ഐ. വൈ. സി ഇന്റർനാഷണൽ കൗൺസിൽ അംഗങ്ങളായ റംഷാദ് അയിലക്കാട്, സുനിൽ ചെറിയാൻ,ഫിറോസ് അറഫ,ഫാസിൽ വട്ടോളി, സജിൻ ഹെൻട്രി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

ഡോ.ഇഖ്ബാൽ,ഐ വൈ സി കൗൺസിൽ അംഗം മുഹമ്മദ്‌ റസാഖ്‌,കെ. എം. സി. സി നേതാവ് കാസിം നന്തി, ഹരീഷ് നായർ, ഷെമിലി പി ജോൺ, അഷ്‌റഫ്‌ കാട്ടിൽ പീടിക, മാധ്യമപ്രവർത്തകൻ രാജീവ്‌ വെള്ളിക്കോത്ത്‌,ഗഫൂർ മൂക്കുതല,അബ്ദുൽ സലാം, മിനി മാത്യു, മണിക്കുട്ടൻ,അൻവർ നിലമ്പൂർ,റഷീദ് മാഹി,പവിത്രൻ കണ്ണൂർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Leave A Comment