വിനോദ് വൈശാഖിയും ,രമേശ് നാരായണനും,വിനീത് ശ്രീനിവാസനും ഒന്നിക്കുന്ന “അനക്ക് എന്തിന്റെ കേടാ”

  • Home-FINAL
  • Business & Strategy
  • വിനോദ് വൈശാഖിയും ,രമേശ് നാരായണനും,വിനീത് ശ്രീനിവാസനും ഒന്നിക്കുന്ന “അനക്ക് എന്തിന്റെ കേടാ”

വിനോദ് വൈശാഖിയും ,രമേശ് നാരായണനും,വിനീത് ശ്രീനിവാസനും ഒന്നിക്കുന്ന “അനക്ക് എന്തിന്റെ കേടാ”


മാധ്യമ പ്രവര്‍ത്തകനായ ഷമീര്‍ ഭരതന്നൂര്‍ സംവിധാനം ചെയ്ത്, ബഹ്‌റൈൻ മീഡിയ സിറ്റിയുടെ കീഴിൽ ബി എം സി പ്രൊഡക്ഷന്റെ ബാനറിൽ  ഫ്രാന്‍സിസ് കൈതാരത്ത് നിര്‍മ്മിക്കുന്ന ‘അനക്ക് എന്തിന്റെ കേടാ’ സിനിമയിലെ പ്രധാനഗാനമാണ് വിനീത് ആലപിക്കുന്നത്. പാട്ടിന്റെ റിക്കാര്‍ഡിങ് എറണാകുളത്ത് ഫ്രെഡി സ്റ്റുഡിയോയില്‍ നടന്നു. വിനോദ് വൈശാഖി രചിച്ച ‘നോക്കി നോക്കി നില്‍ക്കെ നെഞ്ചിലേക്ക് വന്നു’ എന്ന ഗാനത്തിനാണ് രമേശ് നാരായന്‍ ഈണമിട്ടത്. കൂത്തുപറമ്പ് സ്വദേശികളായ പണ്ഡിറ്റ് രമേശ് നാരായണും വിനീത് ശ്രീനിവാസനും ഗുരുശിഷ്യന്‍മാരാണ് എന്ന പ്രത്യേകതയുമുണ്ട്. ആദാമിന്റെ മകന്‍ അബുവില്‍ വിനീതിനെ പാടിക്കാന്‍ ശ്രമം നടന്നിരുന്നതായും എന്നാല്‍ അവിചാരിതമായ കാരണങ്ങളാല്‍ അത് നടക്കാതെ പോയിരുന്നതായും രമേശ് നാരായണ്‍ അടുത്തിടെ പറഞ്ഞിരുന്നു. രമേശ് നാരായണിന്റെ കീഴില്‍ ഈ ചിത്രത്തില്‍ പാടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും മനോഹരവും ലളിതവുമായ ഗാനമാണ് തനിക്ക് ആലപിക്കാന്‍ കഴിഞ്ഞതെന്നും കേരളം അത് ഏറ്റുപാടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

റിക്കോഡിങ് വേളയില്‍ പണ്ഡിറ്റ് രമേശ് നാരായണന്‍, സംവിധായകന്‍ ഷമീര്‍ ഭരതന്നൂര്‍, ഗായികയും നടിയുമായ മനീഷ, ലൈന്‍ പ്രൊഡൂസര്‍മാരായ ഫ്രെഡി ജോര്‍ജ്, അന്‍വര്‍ നിലമ്പൂര്‍, അസിസ്റ്റന്റ് ഡയറക്ടര്‍മാരായ സഖറിയ, അജ്മീര്‍, നടന്‍ സന്തോഷ് അങ്കമാലി, നടി സമന്ന, ചിത്രത്തിന്റെ ക്രയേറ്റീവ് സപ്പോര്‍ട്ടര്‍ റഹീം ഭരതന്നൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

അഖില്‍ പ്രഭാകര്‍, സ്‌നേഹ അജിത്ത്, സുധീര്‍ കരമന, സായ്കുമാര്‍, മധുപാല്‍, ബിന്ദുപണിക്കര്‍, വീണ, വിജയകുമാര്‍, കൈലാഷ്, ശിവജി ഗുരുവായൂര്‍, കലാഭവന്‍ നിയാസ്, റിയാസ് നെടുമങ്ങാട്, കുളപ്പുള്ളി ലീല, ബന്ന ചേന്നമംഗലൂര്‍, മനീഷ, സന്തോഷ് കുറുപ്പ്, അച്ചു സുഗന്ധ്, അനീഷ് ഭരതന്നൂര്‍, ജയാമേനോന്‍, പ്രകാശ് വടകര, ഡോക്ടർ ഷിഹാൻ, ഇഷിക, പ്രീതി പ്രവീണ്‍, സന്തോഷ് അങ്കമാലി, മേരി, മാസ്റ്റര്‍ ആദിത്യദേവ്, ഇല്യൂഷ്, പ്രഗ്‌നേഷ് കോഴിക്കോട്, സുരേഷ്, മുജീബ് റഹ്‌മാന്‍ ആക്കോട്, ബീന മുക്കം, ജിതേഷ് ദാമോദര്‍, മുനീര്‍ഖാന്‍, ബാലാമണി, റഹ്‌മാന്‍ ഇലങ്കമണ്‍, കെ.ടി രാജ് കോഴിക്കോട്, അജി സർവാൻ, ഡോ.പി.വി ചെറിയാന്‍, പ്രവീണ്‍ നമ്പ്യാര്‍, ഫ്രെഡി ജോര്‍ജ് തുടങ്ങിയവര്‍ അഭിനയിക്കുന്ന ചിത്രത്തില്‍ സംവിധായകന്‍ അനുറാമും അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. പ്രശസ്ത സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ പുത്രന്‍ ഗൗതം ലെനിന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. അസോസിയേറ്റ് കാമറാമാന്‍മാര്‍- രാഗേഷ് രാമകൃഷ്ണന്‍, ശരത് വി. ദേവ്. കാമറ അസിസ്റ്റന്റ്- മനാസ്, റൗഫ്, ബിപിന്‍,

സംഗീതം- പണ്ഡിറ്റ് രമേശ് നാരായണ്‍, നഫ്‌ല സജീദ്- യാസിര്‍ അഷറഫ്, ഗാനരചന- വിനോദ് വൈശാഖി, എ.കെ. നിസാം, ഷമീര്‍ ഭരതന്നൂര്‍, ചീഫ് അസോസിയേറ്റ്  ഡയറക്ടര്‍- നവാസ് ആറ്റിങ്ങല്‍, അസോസിയേറ്റ്  ഡയറക്ടര്‍- അഫ്‌നാസ്, അസിസ്റ്റന്റ് ഡയറക്ടര്‍- എം. കുഞ്ഞാപ്പ, മുഹമ്മദ് സഖറിയ,അരുണ്‍ കൊടുങ്ങല്ലൂര്‍,അനേഷ് ബദരിനാഥ്, അഖില്‍ ഗോപു,നസീഫ് റഹ്‌മാന്‍, അജ്മീര്‍, ഫായിസ് എം.ഡി, എഡിറ്റര്‍- നൗഫല്‍ അബ്ദുല്ല. സ്‌പോട്ട് എഡിറ്റര്‍- ഗോപികൃഷ്ണന്‍. ആര്‍ട്ട്-രജീഷ് കെ സൂര്യ,മേയ്ക്കപ്പ്-ബിനു പാരിപ്പള്ളി, വസ്ത്രാലങ്കാരം-റസാഖ് താനൂര്‍, കൊറിയോഗ്രഫി- അയ്യപ്പദാസ്,പ്രൊജക്ട് ഡിസൈനിങ്-കല്ലാര്‍ അനില്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സുനീഷ്  വൈക്കം, പ്രൊഡക്ഷന്‍ എഎക്‌സിക്യൂട്ടീവ്-ഷാ. ലൊക്കേഷന്‍ മാനേജര്‍-കെ.വി. ജലീല്‍,ലൈന്‍ പ്രൊഡ്യൂസര്‍- ഫ്രെഡ്ഡി ജോര്‍ജ്,അന്‍വര്‍ നിലമ്പൂര്‍,ടൈറ്റില്‍, മമെസ്- സമീര്‍. പരസ്യകല-ജയന്‍വിസ്മയ, സ്റ്റണ്ട്- സലീം ബാബ, മനോജ് മഹാദേവന്‍, ക്രീയേറ്റീവ് സപ്പോര്‍ട്ട്- അസീം കോട്ടൂര്‍, റഹീം ഭരതന്നൂര്‍, ഇ.പി. ഷെഫീഖ്, ജിന്‍സ് സ്‌കറിയ, സജീദ് നിലമേല്‍. പിആര്‍ഒ- എ.എസ്. ദിനേശ്.

 

Leave A Comment