കോഴിക്കോട്: ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്നു കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സുന്നി നേതാവ് കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരുടെ ആരോഗ്യ നിലയില്‍ തൃപ്തികരമായ പുരോഗതിയുണ്ടെന്ന് കാരന്തൂര്‍ മര്‍കസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
മരുന്നുകളോട് കൃത്യമായി പ്രതികരിക്കുകയും അടുത്ത ബന്ധുക്കളോട് സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ചികിത്സയ്ക്കായി രൂപീകരിച്ച പ്രത്യേക മെഡിക്കല്‍ ബോര്‍ഡിന്‍റെ നിരീക്ഷണത്തിലാണ് ഇപ്പോള്‍ കാന്തപുരം. സന്ദര്‍ശകര്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്നലെയാണ് കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മർകസ് പത്രകുറിപ്പ്
സഹോദരങ്ങളെ,
ബഹു. ശൈഖുനാ ഉസ്താദിന്റെ ആരോഗ്യ നില മെച്ചപ്പെടുകയും ബി.പി നോർമലായിട്ടുമുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. ഒബ്സർവേഷനിൽ തുടരേണ്ടതുണ്ട്. പൂർണ്ണമായ ആരോഗ്യം വീണ്ടെടുക്കാൻ ഒറ്റക്കും കൂട്ടമായും ദുആകൾക്ക് അഭ്യർത്ഥിക്കുന്നു. ആരോഗ്യാവസ്ഥ നല്ലതാകാനും വിഷമാവസ്ഥയിലേക്ക് നീങ്ങാതിരിക്കാനും സ്നേഹ ജനങ്ങളുടെ പ്രാർത്ഥനകളാണ് കാരണമായത്.
ഹോസ്പിറ്റലിന്റെ പ്രവർത്തനങ്ങൾക്കും ഉസ്താദിന്റെ ചികിത്സക്കും അസൗകര്യങ്ങൾ ഉണ്ടാകാതിരിക്കാൻ സന്ദർശനം ഒഴിവാക്കണമെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നു. ബന്ധപ്പെട്ട വിവരങ്ങൾ മർകസ് ഓഫീസിൽ നിന്ന് സമയാസമയങ്ങളിൽ അറിയിക്കുന്നതാണ്.