കരിപ്പൂരില്‍ ജനുവരി 15 മുതല്‍ ആറു മാസത്തേക്ക് പകല്‍ സമയത്ത് റണ്‍വേ ഭാഗികമായി അടച്ചിടും

  • Home-FINAL
  • Business & Strategy
  • കരിപ്പൂരില്‍ ജനുവരി 15 മുതല്‍ ആറു മാസത്തേക്ക് പകല്‍ സമയത്ത് റണ്‍വേ ഭാഗികമായി അടച്ചിടും

കരിപ്പൂരില്‍ ജനുവരി 15 മുതല്‍ ആറു മാസത്തേക്ക് പകല്‍ സമയത്ത് റണ്‍വേ ഭാഗികമായി അടച്ചിടും


 റണ്‍വേ ബലപ്പെടുത്തുന്ന ജോലികള്‍ അരംഭിക്കുന്നതിനാല്‍ ആറു മാസത്തോളം കരിപ്പൂരില്‍നിന്ന് പകല്‍ സമയത്ത് വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.ജനുവരി 15 മുതല്‍ ആറു മാസത്തേക്കാണ് വിമാനങ്ങള്‍ക്ക് പകല്‍സമയ നിയന്ത്രണം കൊണ്ടുവരുന്നത്.ഈ മാസം 15 നാണ് റണ്‍വേ ബലപ്പെടുത്തുന്ന ജോലികള്‍ തുടങ്ങുന്നത്.ജോലികള്‍ നടക്കുന്നതിന്‍റെ ഭാഗമായി കരിപ്പൂരിലെ റണ്‍വേ ഭാഗികമായി അടച്ചിടും. രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെ റണ്‍വേ അടച്ചിടും.  പകല്‍ സമയത്തെ ഷെഡ്യൂളുകള്‍ വൈകീട്ട് 6 മുതല്‍ പിറ്റേദിവസം 10 വരെയാണ് പുനക്രമീകരിക്കുമെന്നാണ് വിമാനത്താവള അധികൃതര്‍ അറിയിക്കുന്നത്.സര്‍വീസുകളുടെ സമയക്രമവും മറ്റും അറിയാന്‍ യാത്രക്കാര്‍ അതാത് എയര്‍ലൈന്‍സുമായി ബന്ധപ്പെടണമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി കരിപ്പൂര്‍ ഡയറക്ടര്‍ അറിയിച്ചു. നിശ്ചിത കാലയളവുകള്‍ക്കിടയില്‍ എയര്‍പോര്‍ട്ടുകളില്‍ റണ്‍വേ റീകാര്‍പ്പറ്റിങ് ജോലി നടത്തണമെന്നത് നിര്‍ബന്ധമാണ്.

Leave A Comment