മനാമ: ബഹ്‌റൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മയായ കേരളാ ക്രിസ്ത്യൻ എക്യൂമെനിക്കൽ കൗൺസിലിന്റെ (കെ. സി. ഇ. സി.) വൈസ് പ്രസിഡണ്ടുമാരായ റവ. ഫാദര്‍ റോജന്‍ പേരകത്ത്, റവ. ഫാദര്‍ നോബിന്‍ തോമസ് എന്നിവര്‍ക്ക് കെ. സി. ഇ. സി. യാത്രയയപ്പ് നല്‍കി. പ്രസിഡന്റ് റവ. ഷാബു ലോറന്‍സിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യാത്രയയപ്പ് യോഗത്തിന് ജനറല്‍ സെക്രട്ടറി സോയ് പോൾ സ്വാഗതം അര്‍പ്പിച്ചു. കഴിഞ്ഞ മൂന്ന്‍ വര്‍ഷമായി കെ. സി. ഇ. സി. യുടെ വൈസ് പ്രസിഡണ്ടുമാരായ റവ. ഫാദര്‍ റോജന്‍ പേരകത്ത്, (സെന്റ്. പീറ്റേഴ്സ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച്) റവ. ഫാദര്‍ നോബിന്‍ തോമസ് (സെന്റ് ഗ്രീഗോറിയോസ് കനാനായ ചര്‍ച്ച്) എന്നിവര്‍ക്ക് വൈസ് പ്രസിഡന്റുമാരായ റവ. ദിലീപ് ഡേവിസണ്‍ മാര്‍ക്ക്, റവ. മാത്യൂ ചാക്കോ, റവ. ബിബിൻസ് മാത്യു ഓമനാലി, റെജി വര്‍ഗ്ഗീസ്, ഷിനു സ്റ്റീഫന്‍, സന്തോഷ് മാത്യൂ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കെ. സി. ഇ. സി. യുടെ ഉപഹാരവും കൈമാറി.