കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷന്റെ ഓണാഘോഷം ശ്രദ്ധേയമായി.

  • Home-FINAL
  • Business & Strategy
  • കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷന്റെ ഓണാഘോഷം ശ്രദ്ധേയമായി.

കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷന്റെ ഓണാഘോഷം ശ്രദ്ധേയമായി.


മനാമ : കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ, അദിലിയ ബാങ് സാങ് തായി ഹാളിൽ ഒരുമയോടെ ഒരോണം എന്ന പേരിൽ സംഘടിപ്പിച്ച ഓണാഘോഷത്തിൽ അഞ്ഞൂറിൽപ്പരം മെമ്പർമാരും അതിഥികളും പങ്കെടുത്തു.ഡോക്ടർ പി വി ചെറിയാൻ ഓണ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
കേരള കാത്തോലിക് അസോസിയേഷൻ പ്രസിഡന്റ്‌ നിത്യൻ കളരിക്കൽ, ഗുരുദേവ സോഷ്യൽ സൊസൈറ്റി ചെയർമാൻ ചന്ദ്ര ബോസ്,
ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റി ചെയർമാൻ സുനീഷ് സുശീലൻ, ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ, പത്തനംതിട്ട അസോസിയേഷൻ രക്ഷധികാരി മോനി ഒടി കണ്ടത്തിൽ, ഐ മാക് ബഹ്‌റൈൻ മീഡിയ സിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, മോഹൻദാസ്, വി. സി. ഗോപാലൻ എന്നിവർ ചടങ്ങിന് ആശംസകൾ നേർന്ന് സംസാരിച്ചു.


ഓണ ആഘോഷ കമ്മിറ്റി കൺവീനർ അനിൽ മടപ്പള്ളിയുടെയും എന്റർടൈൻമെന്റ് സെക്രട്ടറി ശ്രീജിത്ത്‌ കുറിഞ്ഞാലിയോടിന്റെയും നേതൃത്വത്തിൽ വിഭവ സമൃദ്ധമായ ഓണ സദ്യയും മെമ്പർമാരുടെ കലാപരിപാടികളും അരങ്ങേറി.ഈ ഓണ ആഘോഷ പരിപാടിയിൽ ജനറൽ സെക്രട്ടറി ജ്യോതിഷ് പണിക്കർ സ്വാഗതവും, പ്രസിഡന്റ്‌ ജോണി താമരശ്ശേരി അധ്യക്ഷതയും വഹിച്ചു.
ട്രഷറർ സലീം ചിങ്ങപുരം നിയന്ത്രിച്ച ചടങ്ങിൽ, ശ്രീജിത്ത്‌ അരകുളങ്ങര, അഷ്‌റഫ്‌ പുതിയ പാലം, ജ്യോജീഷ്, ബിനിൽ , രമേശ്‌ ബേബി കുട്ടൻ,രാജീവ് കോഴിക്കോട്, സുബീഷ് മടപ്പള്ളി,രാജേഷ്, കാസിം,റംഷാദ്, സജേഷ്, ജിജേഷ്,ബഷീർ, അഷ്‌റഫ്‌, ജാബിർ, റോഷിത്, വികാസ്, സുരേഷ്, സാബു, സുബീഷ് അത്തോളി,അതുൽ മേപ്പയൂർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave A Comment