25 കോടി രൂപയുടെ ഓണം ബംപർ അനൂപിന്

  • Home-FINAL
  • Kerala
  • 25 കോടി രൂപയുടെ ഓണം ബംപർ അനൂപിന്

25 കോടി രൂപയുടെ ഓണം ബംപർ അനൂപിന്


തിരുവനന്തപുരം: കേരള സർക്കാരിന്റെ 25 കോടി രൂപയുടെ ഓണം ബംപർ അനൂപിന്. ശ്രീവരാഹം സ്വദേശി അനൂപിനെ തേടിയാണ് ആ ഭാഗ്യമെത്തിയത് . പണം ഇല്ലാത്തതിനാൽ മകന്റെ കുടുക്ക പൊട്ടിച്ച് എടുത്ത ടിക്കറ്റിനാണ് സമ്മാനമടിച്ചതെന്ന് അനൂപ് മാധ്യമങ്ങളോടു പറഞ്ഞു.

ഓട്ടോ ഡ്രൈവറാണ് അനൂപ്. ശനിയാഴ്ച രാത്രി എടുത്ത TJ 750605 എന്ന ടിക്കറ്റിനാണ് ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയായ 25 കോടി രൂപ ലഭിച്ചത്. തിരുവനന്തപുരം ജില്ലയിലെ പഴവങ്ങാടിയിൽ‍ വിറ്റ ടിക്കറ്റാണിത്. ആറ്റിങ്ങൽ ഭഗവതി ഏജൻസിയിൽ നിന്നാണു  പഴവങ്ങാടിയിൽ‍ ടിക്കറ്റ് കൊടുത്തത്. ഒന്നാം സമ്മാന ജേതാവിന് 10% ഏജൻസി കമ്മിഷനും 30% നികുതിയും കിഴിച്ച് ബാക്കി 15.75 കോടി ലഭിക്കും.

Leave A Comment