കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ പുതിയ കമ്മിറ്റി ഇൻഡക്ഷൻ ഫെബ്രുവരി 17 ന്.

  • Home-FINAL
  • Business & Strategy
  • കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ പുതിയ കമ്മിറ്റി ഇൻഡക്ഷൻ ഫെബ്രുവരി 17 ന്.

കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ പുതിയ കമ്മിറ്റി ഇൻഡക്ഷൻ ഫെബ്രുവരി 17 ന്.


മനാമ: കൊയിലാണ്ടി താലൂക്ക് നിവാസികളുടെ ഗ്ലോബൽ കൂട്ടായ്മയായ കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ പുനഃസംഘടിപ്പിച്ചതായും പുതിയ കമ്മിറ്റിയുടെ ചുമതലയേൽക്കൽ ചടങ്ങ് ഫെബ്രുവരി 17 വെള്ളിയാഴ്ച വൈകീട്ട് 6:30 മുതൽ കെ. സി. എ ഹാളിൽ നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

ഗ്ലോബൽ കമ്മിററ്റി അംഗവും ബഹ്‌റൈൻ ചാപ്റ്റർ ചെയർമാനുമായ കെ. ടി. സലിം, ഗ്ലോബൽ കമ്മിറ്റി അംഗവും രക്ഷാധികാരിയുമായ സെയിൻ കൊയിലാണ്ടി, ഗ്ലോബൽ കമ്മിറ്റി അംഗം ജസീർ കാപ്പാട്, രക്ഷാധികാരി സുരേഷ് തിക്കോടി എന്നിവരുടെ മാർഗനിർദേശത്തിൽ പ്രവർത്തിക്കുന്ന കമ്മിറ്റിയിൽ
ഗിരീഷ് കാളിയത്ത് (പ്രസിഡണ്ട്), ഹനീഫ് കടലൂർ (ജന. സെക്രട്ടറി), നൗഫൽ നന്തി (ട്രെഷറർ), മീഡിയ കൺവീനർ ശിഹാബ് പ്ലസ് എന്നിവർ തുടരും. വർക്കിംഗ് പ്രസിഡണ്ട് രാകേഷ് പൗർണമി,വർക്കിംഗ് ജന. സെക്രട്ടറി രാജേഷ് ഇല്ലത്ത്‌, വർക്കിങ് ട്രെഷറർ നദീർ കാപ്പാട്, വൈസ് പ്രസിഡണ്ട് ആബിദ് കുട്ടീസ്, അസിസ്റ്റന്റ് സെക്രട്ടറി ഷഹദ്, ‌ എന്റർടൈൻമെന്റ് സെക്രട്ടറി ജബ്ബാർ കുട്ടീസ്, മെമ്പർഷിപ് സെക്രട്ടറി ഹരീഷ്. പി. കെ, ചാരിറ്റി കൺവീനർ ഇല്ല്യാസ് കൈനോത്ത് എന്നിവരെ പുതുതായി ചുമതലയേൽപ്പിച്ചു.
ഇവരെ കൂടാതെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങങ്ങളായി തസ്‌നീം ജന്നത്ത്, ഫൈസൽ ഈയഞ്ചേരി,
പ്രജീഷ് തിക്കോടി,ഷെഫീൽ യുസഫ്,അജിനാസ്,അരുൺ പ്രകാശ് എന്നിവരെയും ബഹ്‌റൈൻ കൊയിലാണ്ടിക്കൂട്ടം അംഗങ്ങളുടെ വാർഷിക യോഗം തിരഞ്ഞെടുത്തു.

ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന പുതിയ കമ്മിറ്റിയുടെ ചുമതലയേൽക്കൽ ചടങ്ങിൽ ഹൃദയാഘാത പ്രതിരോധ മാർഗത്തിനായുള്ള ഐ. സി. ആർ. എഫ് ചെയർമാൻ ഡോ: ബാബു രാമചന്ദ്രന്റെ ക്ലാസും വിവിധ കലാപരിപാടികളും ഗാനമേളയും ഉണ്ടായിരിക്കുമെന്നും ഏവരെയും സ്വാഗതം ചെയ്യുന്നതായും ഭാരവാഹികൾ അറിയിച്ചു.

Leave A Comment