കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ രോഗികൾക്കുള്ള സഹായപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു

  • Home-FINAL
  • Business & Strategy
  • കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ രോഗികൾക്കുള്ള സഹായപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു

കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ രോഗികൾക്കുള്ള സഹായപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു


മനാമ: കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി ബഹ്‌റൈൻ ചാപ്റ്റർ പുതിയ എക്സിക്യൂറ്റീവ് കമ്മിറ്റിയുടെ 2023 – 24 വർഷത്തെ പ്രവർത്തനങ്ങളിൽ പതിവ് പോലെ കൊയിലാണ്ടി താലൂക്കിലെ ജീവകാരുണ്യ രംഗത്തെ ആവശ്യങ്ങൾക്കായിരിക്കും ശ്രദ്ധ കൂടുതൽ നൽകുക എന്ന് ഭാരവാഹികൾ അറിയിച്ചു. ഈയിടെ നടന്ന പുതിയ കമ്മിറ്റിയുടെ ചുമതലയേൽക്കൽ ചടങ്ങിന്റെ ഭാഗമായി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും വനിതാ വിഭാഗവും സമാഹരിച്ച തുക, കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ അംഗങ്ങൾ വഴി ലഭിക്കുന്ന അപേക്ഷയുടെ അടിസ്ഥാനത്തിൽ അർഹരായ രോഗികൾക്ക് നല്കുമെന്ന് ചെയർമാൻ കെ. ടി. സലിം, പ്രസിഡണ്ട് ഗിരീഷ് കാളിയത്ത്, ജനറൽ സെക്രട്ടറി ഹനീഫ് കടലൂർ എന്നിവർ അറിയിച്ചു.

കൊയിലാണ്ടി പൂക്കാട് പ്രവർത്തിക്കുന്ന അഭയം പാലിയേറ്റീവിന് രണ്ട് വീൽ ചെയറിനുള്ള സഹായ പ്രഖ്യാപനത്തോടെ പ്രസ്തുത പദ്ധതിക്ക് തുടക്കം കുറിച്ചു. ഇജാസ് കൊയിലാണ്ടി നൽകിയ സഹായം ട്രെഷറർ നൗഫൽ നന്തി ഏറ്റുവാങ്ങി. ചടങ്ങിൽ രക്ഷാധികാരികളായ സെയിൻ കൊയിലാണ്ടി, സുരേഷ് തിക്കോടി, ഐ.സി. ആർ. എഫ് ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, ഫ്രണ്ട്‌സ് സോഷ്യൽ അസോസിയേഷൻ പ്രസിഡണ്ട് സയ്യിദ് റമദാൻ നദ്‌വി, ഓ. ഐ. സി.സി. പ്രസിഡണ്ട് ബിനു കുന്നന്താനം, പ്രവാസി ലീഗൽ സെൽ ഹെഡ് സുധീർ തിരുനിലത്ത്, മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ പ്രസിഡണ്ട് ചെമ്പൻ ജലാൽ, ജി.ടി. എഫ് ഗ്ലോബൽ ചെയർമാൻ രാധാകൃഷ്‌ണൻ എ. കെ, കെ.എം.സി.സി. വൈസ് പ്രസിഡണ്ട് ഗഫൂർ കൈപ്പമംഗലം എന്നിവർ സന്നിഹിതരായിരുന്നു.

Leave A Comment