ആവേശം വിതറി കോഴിക്കോട് ഫെസ്റ്റ് – 2023

ആവേശം വിതറി കോഴിക്കോട് ഫെസ്റ്റ് – 2023


കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷന്റെ 14 ആം വാർഷിക ആഘോഷ പരിപാടിയായ “കോഴിക്കോട് ഫെസ്റ്റ് -23 കേരള കാത്തോലിക് അസോസിയേഷൻ ഹാളിൽ സംഘടിപ്പിച്ചു. മുഖ്യാതിഥി ബഹ്‌റൈൻ പാർലിമെന്റ് സെക്കന്റ്‌ ഡെപ്യൂട്ടി സ്പീക്കർ ഹിസ് ഹൈനെസ്സ് അഹ്‌മദ്‌ അബ്ദുൽ വാഹിദ് ഖരാത്ത നിലവിളക്ക് കൊളുത്തി പരിപാടികൾ ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ്‌ ജോണി താമരശ്ശേരി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട്‌ ജനറൽ സെക്രട്ടറി പങ്കജ് നെല്ലൂർ,ഗ്ലോബൽ
അരാട്ക്കോ എം. ഡി- രഞ്ജീവ് ലക്ഷ്മൺ,ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻമാൻ എബ്രഹാം ജോൺ, ബി. എം. സി. ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത്, മോനി ഒടി കണ്ടത്തിൽ,ബി കെ സ് ഫ് രക്ഷാധികാരി ബഷീർ അമ്പലായി,ഒഐസിസി രക്ഷാധികാരി രാജു കല്ലുംപുറം, ഇന്ത്യൻ സ്കൂൾ മുൻ സെക്രട്ടറി ഷെമിലി പി ജോൺ,ഷിഫാ അൽ ജസിറാ മെഡിക്കൽ സെന്റർ പ്രതിനിധി ഷഹബാസ്, രക്ഷാധികാരികളായ ഗോപാലൻ വി. സി, രമേശ്‌ പയ്യോളി, എന്റർടൈൻമെന്റ് സെക്രട്ടറി ശ്രീജിത്ത്‌ കുറിഞ്ഞാലിയോട്, പ്രോഗ്രാം കൺവീനർ കാസിം കല്ലായി, വൈസ് പ്രസിഡന്റ്‌ മാരായ അനിൽ മടപ്പള്ളി, അഷ്‌റഫ്‌ കോഴിക്കോട്,ജോയിന്റ്സെക്രട്ടറി മാരായ റിഷാദ് കോഴിക്കോട്, ശ്രീജിത്ത്‌ അരകുളങ്ങര, മെമ്പർഷിപ്പ് സെക്രട്ടറി ജോജീഷ് മേപ്പയൂർ,ലേഡീസ് വിംഗ് പ്രസിഡന്റ്‌ രാജലക്ഷ്മി സുരേഷ്, സെക്രട്ടറി അസ്‌ല നിസാർ, ട്രഷറർ വൈഷ്ണവി ശരത് എന്നിവർ സംസാരിച്ചു.ജനറൽ സെക്രട്ടറി ജ്യോതിഷ് പണിക്കർ സ്വാഗതവും ട്രഷറർ സലീം ചിങ്ങപുരം നന്ദിയും പ്രകടിപ്പിച്ചു.

ബഹ്‌റൈൻ മീഡിയ സിറ്റി യുടെ ബാനറിൽ ഫൈസൽ ഫ്. എമ്മും ,സന്ധ്യാ രാജേഷും അവതാരകർ ആയ വൈകുന്നേരം അഞ്ചു മണിമുതൽ ആരംഭിച്ച കലാവിരുന്നുകൾ പുലർച്ചെ ഒരു മണിവരെ നീണ്ടു നിന്നു .ബാലവേദി കുട്ടികളുടെ ഒപ്പന, ഡാൻസ്, ലേഡീസ് വിങ്ങിന്റെ നേതൃത്വത്തിലുള്ള ക്ലാസ്സിക്കൽ സിനിമാറ്റിക് ഡാൻസുകൾ , ഒപ്പന, കരോക്കേ പാട്ടുകൾ,ചാക്യാർ കൂത്ത് ,പ്രശസ്ത നാടക സംവിധായകൻ രമേശ്‌ ബേബി കുട്ടൻ അണിയിച്ചൊരുക്കിയ ‘പറയി പെറ്റ പന്തിരുകുലം’ എന്ന നാടകവും കാണികൾക്ക് നവ്യാനുഭവമായി.ബഹറിനിലെ വിവിധ സംഘടന നേതാക്കളായ റഷീദ് മാഹി,ജ്യോതി മേനോൻ,ബിനു കുന്നന്താനം, മണിക്കുട്ടൻ, രാജീവൻ, തോമസ് ഫിലിപ്പ്, സുഭാഷ്,പ്രശസ്ത പത്ര പ്രവർത്തകനായ പ്രദീപ് പുറവങ്കര തുടങ്ങിയവർ ആശംസകൾ നേർന്നു. എക്സിക്യൂട്ടീവ് മെമ്പർ മാർ , പരിപാടികൾക്ക് നേതൃത്വം നൽകിയ പരിപാടിയിൽ കോഴിക്കോടൻ ഭക്ഷണവും ഒരുക്കിയിരുന്നു.

Leave A Comment