കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും മാറില്ലെന്ന് കെ.സുധാകരൻ. തന്നെ കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റാന്‍ സമ്മര്‍ദ്ദം ഉണ്ടോ എന്നറിയില്ല. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുണ ഖാര്‍ഗെയെ കണ്ടതിനെ കുറിച്ച് അറിയില്ലെന്നും സുധാകരന്‍ വിശദീകരിച്ചു.അനാരോഗ്യ പരാതി തള്ളാൻ കെപിസിസി അധ്യക്ഷന്‍റെ ജിമ്മിലെ വർക്കൗട്ടിൻറെ വിഡിയോയും ഫോട്ടോയും കഴിഞ്ഞ ദിവസം പ്രവർത്തകർ പുറത്തുവിട്ടിരുന്നു.പാര്‍ലമെന്‍റില്‍ ലോക്സഭയില്‍ കയറുന്നതിന് പകരം കെ.സുധാകരന്‍ രാജ്യസഭയില്‍ പോയത് വാര്‍ത്തയായിരുന്നു. ഇതേകുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് വിശദീകരണവുമായി സുധാകരന്‍ രംഗത്തെത്തിയത്. രാജ്യസഭയില്‍ കയറിയത് വഴി തെറ്റിയല്ല. ബോധപൂര്‍വ്വം രാജ്യസഭയില്‍ കയറിയതാണ്.കേന്ദ്ര മന്ത്രി വി.മുരളീധരനെ കാണാനാണ് രാജ്യസഭയില്‍ കയറിയത്. ഇതാണ് സഭ മാറിക്കയറിയ വിവാദത്തില്‍ കണ്ണൂര്‍ എം.പിയായ കെ.സുധാകരന്‍റെ വിശദീകരണം. ഇതേകുറിച്ച് നടക്കുന്ന പ്രചരണങ്ങള്‍ തെറ്റാണെന്നും കെ.സുധാകരന്‍ ആരോപിച്ചു.