വൈവിധ്യമാർന്ന പുസ്തകങ്ങളുടെ ശേഖരവുമായി റിയാദ് അന്താരാഷ്ട്ര പുസ്തക മേള; കേരളത്തിൽ നിന്ന് ഡി സി ബുക്ക്സും.

  • Home-FINAL
  • Business & Strategy
  • വൈവിധ്യമാർന്ന പുസ്തകങ്ങളുടെ ശേഖരവുമായി റിയാദ് അന്താരാഷ്ട്ര പുസ്തക മേള; കേരളത്തിൽ നിന്ന് ഡി സി ബുക്ക്സും.

വൈവിധ്യമാർന്ന പുസ്തകങ്ങളുടെ ശേഖരവുമായി റിയാദ് അന്താരാഷ്ട്ര പുസ്തക മേള; കേരളത്തിൽ നിന്ന് ഡി സി ബുക്ക്സും.


റിയാദ്: വൈവിധ്യമാർന്ന പുസ്തകങ്ങളുടെ ശേഖരവുമായി
റിയാദ് അന്താരാഷ്ട്ര പുസ്തക മേള ഈ ​മാ​സം 29 മു​ത​ൽ ഒ​ക്ടോ​ബ​ർ എ​ട്ടു വ​രെ റി​യാ​ദ് ​ഫ്ര​ണ്ട് മാ​ളി​ൽ നടക്കും.

സൗ​ദി സാം​സ്‌​കാ​രി​ക മ​ന്ത്രാ​ല​യം ഒരു​ക്കു​ന്ന മേ​ള​യി​ൽ ലോ​ക​ത്തി​ന്റെ വി​വി​ധ കോ​ണു​ക​ളി​ൽ​നി​ന്നു​ള്ള പ്ര​സാ​ധ​ക​രും എത്തും.

പുസ്തകമേളയിൽ കേരളത്തിൽ നിന്ന് ഡി.സി ബുക്ക്സും ഹരി​തം, പൂ​ർ​ണ, ഒ​ലി​വ് എ​ന്നീ നാ​ലു പ്ര​മു​ഖ പ്ര​സാ​ധ​ക​രും എ​ത്തും. എ​ല്ലാ​ദി​വ​സ​വും രാ​വി​ലെ 11 മു​ത​ൽ അ​ർ​ധ​രാ​ത്രി 12വ​രെ​യാ​ണ് മേ​ള. അ​റ​ബി, ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം തു​ട​ങ്ങി നി​ര​വ​ധി ഭാ​ഷ​ക​ളി​ലെ പു​സ്ത​ക​ങ്ങ​ളു​ണ്ടാ​വും.

വൈവിധ്യമാർന്ന പുസ്തകങ്ങളുടെ ശേഖരവുമായാണ് ഡി.സി ബുക്‌സ് ഇക്കുറി എത്തുന്നത്.
ലക്കി ഡ്രോ മത്സരങ്ങളും കുട്ടികൾക്കായി ചിത്രരചന മത്സരങ്ങളും പുസ്തക പ്രകാശനങ്ങളും മേളയോടനുബന്ധിച്ച് ഡി.സി ബുക്‌സ് സംഘടിപ്പിച്ചിട്ടുണ്ട്.

വിജയികൾക്ക് പുസ്തക മേളയിൽ 10 ശതമാനം വിലക്കുറവിൽ പുസ്തകങ്ങൾ ലഭിക്കും.
നാലു മുതൽ 17 വയസ്സ് വരെയുള്ള കുട്ടികൾക്കാണ് പങ്കെടുക്കാൻ അവസരമുള്ളത്.

തു​നീ​ഷ്യ​യാ​ണ് ഇ​ത്ത​വ​ണ​ത്തെ അ​തി​ഥി രാ​ജ്യം. ക​ല, വാ​യ​ന, എ​ഴു​ത്ത്, ആ​നു​കാ​ലി​ക പ്ര​സി​ദ്ധീ​ക​ര​ണം, പു​സ്ത​ക പ്ര​സി​ദ്ധീ​ക​ര​ണം, വി​വ​ർ​ത്ത​നം എ​ന്നീ മേ​ഖ​ല​ക​ളെ ഉ​ൾ​ക്കൊ​ള്ളു​ന്ന നി​ര​വ​ധി സാം​സ്​​കാ​രി​ക പ​രി​പാ​ടി​ക​ൾ, സം​ഭാ​ഷ​ണ വേ​ദി​ക​ൾ, സം​വേ​ദ​നാ​ത്മ​ക പ്ര​ഭാ​ഷ​ണ​ങ്ങ​ൾ, ശി​ൽ​പ​ശാ​ല​ക​ൾ എ​ന്നീ പ​രി​പാ​ടി​ക​ളു​ണ്ടാ​കും. ഇ​താ​ദ്യ​മാ​യാ​ണ് റി​യാ​ദ് പു​സ്ത​കോ​ത്സ​വ​ത്തി​ൽ ഇ​ത്ര​യ​ധി​കം മ​ല​യാ​ളി പ്ര​സാ​ധ​ക​ർ. ഇ​വ​ർ​ക്ക് ഒ​ന്നി​ലേ​റെ സ്റ്റാ​ളു​ക​ളു​ണ്ടാ​വും.

പ്ര​ശ​സ്ത എ​ഴു​ത്തു​കാ​രാ​യ ശി​ഹാ​ബു​ദ്ദീ​ൻ പൊ​യ്ത്തും​ക​ട​വും എ​ൻ.​പി. ഹാ​ഫി​സ് മു​ഹ​മ്മ​ദും മു​ൻ മ​ന്ത്രി എം.​കെ. മു​നീ​ർ എം.​എ​ൽ.​എ​യും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും
അ​തി​ഥി​ക​ളാ​യി എത്തും.

Leave A Comment