കെ.പി.എ ഹമദ് ടൌൺ ഏരിയയുടെ ആഭിമുഖ്യത്തിൽ ഭാരതത്തിന്റെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

  • Home-FINAL
  • GCC
  • Bahrain
  • കെ.പി.എ ഹമദ് ടൌൺ ഏരിയയുടെ ആഭിമുഖ്യത്തിൽ ഭാരതത്തിന്റെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

കെ.പി.എ ഹമദ് ടൌൺ ഏരിയയുടെ ആഭിമുഖ്യത്തിൽ ഭാരതത്തിന്റെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു


Independence Day of India -KPA Hamad Town Area- BMC News Live- Bahrain

കൊല്ലം പ്രവാസി അസോസിയേഷൻ ഹമദ് ടൗൺ ഏരിയയുടെ ആഭിമുഖ്യത്തിൽ ഭാരതത്തിന്റെ സ്വാതന്ത്ര്യ ദിനം വിപുലമായ രീതിയിൽ ആഘോഷിച്ചു. ഹമദ് ടൌണ്‍ സൂഖ്, വിവിധ ലേബര്‍ ക്യാമ്പുകള്‍, ഉള്‍പ്പടെയുള്ള 350 ഓളം പേര്‍ക്ക് പായസ വിതരണം നടത്തി സ്വാതന്ത്ര്യ ദിനത്തിന്‍റെ മധുരം പങ്കിട്ടു. നേരത്തെ അൽ അമൽ ഹോസ്പിറ്റൽ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം കേക്ക് മുറിച്ചു ആഘോഷ പരിപാടികൾ ഉത്‌ഘാടനം ചെയ്തു . ഹമ്മദ് ടൗൺ എരിയ പ്രസിഡന്റ് പ്രദിപ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏരിയ വൈസ് പ്രസിഡന്‍റ് രാഹുല്‍ സ്വാഗതം പറഞ്ഞു. അൽ അമൽ ഹോസ്പിറ്റൽ സി.ഇ.ഓ ന്യൂട്ടൻ, അഡ്മിനിസ്ട്രേഷൻ മാനേജർ റെജിത, ബിസിനസ്സ് ഡെവലപ്മെന്റ് മാനേജർ സുജാതൻ, കെപിഎ ട്രഷറര്‍ രാജ് കൃഷ്ണൻ എന്നിവർ സ്വാതന്ത്ര്യ ദിനാശംസകൾ അറിയിച്ചു, ഏരിയ സെക്രട്ടറി വിഷ്ണു നന്ദി അറിയിച്ചു.

Independence Day of India -KPA Hamad Town Area- BMC News Live- Bahrainകെ.പി.എ സെക്രട്ടറിയേറ്റ് അംഗങ്ങളായ സന്തോഷ് കാവനാട് , ബിനു കുണ്ടറ, സെൻട്രൽ കമ്മറ്റി അംഗം അജിത്ത് ബാബു, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

 

 

Leave A Comment