മഹാത്മ ഗാന്ധി കൾച്ചറൽ ഫോറം സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

  • Home-FINAL
  • GCC
  • Bahrain
  • മഹാത്മ ഗാന്ധി കൾച്ചറൽ ഫോറം സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

മഹാത്മ ഗാന്ധി കൾച്ചറൽ ഫോറം സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു


Mahatma Gandhi Cultural Forum BMC News Live Bahrain

മനാമ: ബഹ്റിൻ മഹാത്മ ഗാന്ധി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ യുടെ 75- മത് സ്വാതന്ത്യ ദിനം ആഘോഷിച്ചു.

മതേതര ജനാധിപത്യ രാജ്യം എന്ന ഗാന്ധിയുടെ ദർശനത്തെ സാക്ഷാത്കരിച്ച രാഷ്ട്ര ശില്പികളെ ചരിത്രത്തിൽ നിന്ന് മാറ്റിനിർത്താൻ നടക്കുന്ന ശ്രമങ്ങളെ ചെറുത്ത് തോല്പിക്കണമെന്നും ജാതിയും മതവും പറഞ്ഞ് മനുഷ്യരെ തമ്മിൽ തല്ലിക്കുന്നവരിൽ നിന്നും രാജ്യത്തെ സ്വതന്ത്രമാക്കണമെന്നും യോഗം ആഹ്വാനം ചെയ്തു.

Mahatma Gandhi Cultural Forum BMC News Live Bahrain

പ്രസിഡന്റ് എബി തോമസ്, സെക്രട്ടറി സനൽ കുമാർ , മുൻ പ്രസിഡന്റുമാരായ ബാബൂ കുഞ്ഞിരാമൻ, അനിൽ തിരുവല്ല , ജേക്കബ് തേക്കുതോട്, ഭാരവാഹികളായ
തോമസ് ഫിലിപ്പ് , വിനോദ്,ലിജു പാപ്പച്ചൻ എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.

 

Leave A Comment