ലോകായുക്തയുടെ പല്ലും നഖവും ഊരാന്‍ ശ്രമിക്കുന്നു’; വി ഡി സതീശന്‍

  • Home-FINAL
  • Kerala
  • ലോകായുക്തയുടെ പല്ലും നഖവും ഊരാന്‍ ശ്രമിക്കുന്നു’; വി ഡി സതീശന്‍

ലോകായുക്തയുടെ പല്ലും നഖവും ഊരാന്‍ ശ്രമിക്കുന്നു’; വി ഡി സതീശന്‍


ലോകായുക്തയുടെ പല്ലും നഖവും ഊരാന്‍ ശ്രമിക്കുന്നു’; വി ഡി സതീശന്‍ BMC News Live

ലോകായുക്തയുടെ പല്ലും നഖവും ഊരാനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ലോകായുക്ത ബില്‍ എതിര്‍ക്കേണ്ടത് തന്നെയാണ്. അത്തരത്തിലുള്ള നിയമം പാസാകാന്‍ പാടില്ല. ഭേദഗതി നിയമ വിരുദ്ധവും ഭരണഘടന വിരുദ്ധവുമാണെന്നും വി ഡി സതീശന്‍ ആരോപിച്ചു. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരായി ലോകായുക്തയില്‍ കേസ് ഉണ്ട്. വിധി എതിരാകുമെന്ന് പേടിച്ചാണ് ലോകായുക്തയുടെ പല്ലും നഖവും ഊരാന്‍ ശ്രമിക്കുന്നത്. ലോകായുക്ത ഭേദഗതി ബില്‍ പ്രതിപക്ഷം എതിര്‍ക്കും. എന്നാല്‍ മന്ത്രിസഭയില്‍ എതിര്‍ത്ത സിപിഐ നിയമസഭയില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന് അറിയില്ലെന്നും വി ഡി സതീശന്‍ പ്രതികരിച്ചു.

സിപിഐഎം നേതാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന കണ്ടെത്താന്‍ സ്വതന്ത്രമായ അന്വേഷണത്തിന് പൊലീസിന് അനുമതി നല്‍കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. പൊലീസിന്റെ കൈയും കാലും കെട്ടിയിടരുത്. കേരളത്തിലെ ആഭ്യന്തരവകുപ്പ് പരാജയമാണെന്ന് സിപിഐഎം തന്നെ വിലയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

Leave A Comment