ഈ വർഷത്തെ ജി ടി എഫ് സേവാ പുരസ്‌കാരം ഗംഗൻ തൃക്കരിപ്പൂരിന്.

  • Home-FINAL
  • Business & Strategy
  • ഈ വർഷത്തെ ജി ടി എഫ് സേവാ പുരസ്‌കാരം ഗംഗൻ തൃക്കരിപ്പൂരിന്.

ഈ വർഷത്തെ ജി ടി എഫ് സേവാ പുരസ്‌കാരം ഗംഗൻ തൃക്കരിപ്പൂരിന്.


ബഹ്‌റൈൻ : കോഴിക്കോട് ജില്ലയിലെ തിക്കോടി പ്രദേശത്തുകാരുടെ ഗ്ലോബൽ കൂട്ടായ്മയായ ജി ടിഎസ് ബഹ്‌റൈൻ ചാപ്റ്റർ, സാന്ത്വന മേഖലകളിൽ നിസ്വാർത്ഥ സേവനങ്ങൾ ചെയ്യുന്ന വ്യക്തികൾക്ക് വർഷംതോറും നൽകിവരുന്ന ജി ടി എഫ് സേവാ പുരസ്കാരത്തിനാണ് ഈ വർഷം ഗംഗൻ തൃക്കരിപ്പൂരിനെ തിരഞ്ഞെടുത്തത്. രക്തദാന, സഹായ-സാന്ത്വന മേഖലകളിലുള്ള സേവനങ്ങൾ പരിഗണിച്ചാണ് പുരസ്കാര൦. ഈ മാസം ഇരുപത്തിയെട്ടിന് സെഗയ കെ സി എ ഹാളിൽ വച്ച് നടക്കുന്ന “തിക്കോടിക്കാരുടെ പൊന്നോണം 2022” പരിപാടിയിൽ വെച്ച് ഉപഹാരം സമർപ്പിക്കുമെന്ന് ജി ടിഎസ് ബഹ്‌റൈൻ ചാപ്റ്റർ ഭാരവാഹികൾ അറിയിച്ചു.

Leave A Comment