പ്രവാസികളെ ആകര്‍ഷിക്കുന്ന ലോകത്തെ ആറു വന്‍നഗരങ്ങളുടെ പട്ടികയില്‍ ബാംഗ്ലൂരും.

  • Home-FINAL
  • GCC
  • പ്രവാസികളെ ആകര്‍ഷിക്കുന്ന ലോകത്തെ ആറു വന്‍നഗരങ്ങളുടെ പട്ടികയില്‍ ബാംഗ്ലൂരും.

പ്രവാസികളെ ആകര്‍ഷിക്കുന്ന ലോകത്തെ ആറു വന്‍നഗരങ്ങളുടെ പട്ടികയില്‍ ബാംഗ്ലൂരും.


ബാംഗ്ലൂര്‍: പ്രവാസികളെ ആകര്‍ഷിക്കുന്ന ലോകത്തെ ആറു വന്‍നഗരങ്ങളുടെ പട്ടികയില്‍ ബാംഗ്ലൂരും.ബ്ലൂംസ്ബര്‍ഗിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. പ്രവാസികള്‍ ജോലിക്കും മറ്റുമായി എത്താന്‍ ആഗ്രഹിക്കുന്ന നഗരമായി ബാംഗ്ലൂരു മാറിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ക്വാലാലംപുര്‍, ലിസ്ബണ്‍, ദുബൈ, ബാംഗ്ലൂര്‍, മെക്‌സികോ സിറ്റി, റിയോ ഡേ ജനീറോ എന്നിവയാണ് ലോകത്ത് പ്രവാസികളുടെ മറ്റ് ഇഷ്ടനഗരങ്ങള്‍.

ഏറ്റവും വേഗത്തില്‍ വളരുന്ന ലോകത്തെ ഐ.ടി ഹബ്ബുകളിലൊന്നാണ് ബാംഗ്ലൂര്‍. ഇവിടെ ആയിരക്കണക്കിന് സ്റ്റാര്‍ട്ടപ്പുകളും ഐ.ടി സ്ഥാപനങ്ങളുമാണ് ഉള്ളത്. മിക്കവയും വിദേശകമ്പനികളാണ്. ഇതിനാല്‍ നഗരത്തില്‍ വിദേശനിക്ഷേപം ഏറെയാണ്. ബംഗളൂരുവിന്റെ 2020 ലെ വിദേശനിക്ഷേപം 7.2 ബില്യന്‍ ഡോളറിന്റേതാണ്. 2016ല്‍ ഇത് 1.3 ബില്യന്‍ ഡോളര്‍ ആയിരുന്നു. വിദേശികള്‍ അടക്കം നിരവധി പേരാണ് ബംഗളൂരുവില്‍ ജോലിചെയ്യുന്നത്.അതിനാല്‍ തന്നെ നഗരത്തില്‍ അന്താരാഷ്ട്ര സ്‌കൂളുകള്‍, സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍ തുടങ്ങിയവ ഉണ്ടെന്നും ബ്ലൂംസ് ബര്‍ഗിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി ട്രാഫിക് പൊലീസും ഗൂഗിളും ഒരുമിച്ചു പ്രവര്‍ത്തിക്കുന്ന പദ്ധതി തുടങ്ങിയിട്ടുണ്ട്. ട്രാഫിക് ലൈറ്റിന്റെ സമയക്രമീകരണമടക്കുള്ള മേഖലകളിലാണ് ഗൂഗിളിന്റെ സഹായം ലഭ്യമാകുക.

നിലവില്‍ ഗതാഗതവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഗൂഗിള്‍ മാപ്പില്‍ നല്‍കുന്നുണ്ട്. എന്നാല്‍, സുരക്ഷിത ഗതാഗതം മുന്‍നിര്‍ത്തി ഇനിമുതല്‍ ഗൂഗിള്‍ മാപ്പില്‍ അതാതിടത്തെ വേഗപരിധി സംബന്ധിച്ച വിവരങ്ങളും കൈമാറും. ഗൂഗിളുമായി ചേര്‍ന്നുള്ള ആദ്യ പരീക്ഷണ പദ്ധതി തുടങ്ങുന്ന ആദ്യ ഇന്ത്യന്‍ നഗരം ബാംഗ്ലൂര്‍ ആണ്.

 

Leave A Comment