സോണിയാ ഗാന്ധിയുടെ മാതാവ് പൗള മിയാനോ അന്തരിച്ചു

  • Home-FINAL
  • India
  • സോണിയാ ഗാന്ധിയുടെ മാതാവ് പൗള മിയാനോ അന്തരിച്ചു

സോണിയാ ഗാന്ധിയുടെ മാതാവ് പൗള മിയാനോ അന്തരിച്ചു


ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയുടെ മാതാവ് പൗള മിയാനോ അന്തരിച്ചു. ഇറ്റലിയില്‍ ആഗസ്റ്റ് 27 നാണ് അന്ത്യം. കഴിഞ്ഞയാഴ്ച്ച സോണിയ അമ്മയെ സന്ദര്‍ശിച്ചിരുന്നു. കോണ്‍ഗ്രസ് നേതാവ് ജയറാം രമേശാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. ചികിത്സയുടെ ഭാഗമായുള്ള വിദേശയാത്രക്കിടെയാണ് സോണിയ അമ്മയേയും സന്ദര്‍ശിച്ചത്. മക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി രാഹുലും പ്രിയങ്കയും നിരവധി തവണ മുത്തശ്ശിയെ സന്ദര്‍ശിച്ചിരുന്നു.

Leave A Comment