സതേൺ ഗവർണറേറ്റ് പോലീസ് ഡയക്ടറേറ്റിന്റെയും, നാഷണാലിറ്റി , പാസ്‌പോർട്ട്, ആൻഡ് റസിഡൻസ് അഫയേഴ്‌സ് എന്നിവയുടെ ഏകോപനത്തോടെ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി ബഹ്‌റൈനിലെ സതേൺ ഗവർണറേറ്റിൽ സംയുക്ത പരിശോധന കാമ്പയിൻ നടത്തി. ബഹ്റൈനിൽ നിലനിൽക്കുന്ന തൊഴിൽ താമസ, നിയമങ്ങളുമായി ബന്ധപ്പെട്ട നിരവധി ലംഘനങ്ങൾ പരിശോധനയിൽ കണ്ടെത്തി.കണ്ടെത്തിയ ലംഘനങ്ങൾ നിയമ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് എൽ. എം. ആർ.എ കൈമാറി . ബഹ്‌റൈനിൽ നിയമ ലംഘനം നടത്തിക്കഴിയുന്ന അനധികൃത തൊഴിലാളികളെ കണ്ടെത്തുന്നതിനുള്ള പരിശോധന തുടരുമെന്ന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.
നിയമവിരുദ്ധമായ തൊഴിൽ സമ്പ്രദായങ്ങൾ പരിഹരിക്കാനുള്ള സർക്കാർ ഏജൻസികളുടെ ശ്രമങ്ങളെ പിന്തുണയ്ക്കാൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി സൊസൈറ്റിയിലെ എല്ലാ അംഗങ്ങളോടും ആഹ്വാനം ചെയ്തു.