ദാറുൽ ഈമാൻ  പഠിതാക്കളുടെ സംഗമം നവംബർ 17നു നടക്കും.

  • Home-FINAL
  • Business & Strategy
  • ദാറുൽ ഈമാൻ  പഠിതാക്കളുടെ സംഗമം നവംബർ 17നു നടക്കും.

ദാറുൽ ഈമാൻ  പഠിതാക്കളുടെ സംഗമം നവംബർ 17നു നടക്കും.


മനാമ : ദാറുൽ ഈമാൻ കേരള വിഭാഗം വനിതാ വിoഗിന്റെ  കീഴിൽ നടക്കുന്ന ഇസ്‌ലാമിക പഠന കോഴ്‌സുകളായ  ആയ തംഹീദുൽ മർഅ, ഖുർആൻ വാരാന്ത ക്ലാസ് എന്നിവയിലെ  പഠിതാക്കളുടെ സംഗമം നവംബർ 17 വ്യാഴം നടക്കും. വൈകീട്ട് 7 മണിക്ക് വെസ്റ്റ് റിഫയിലുള്ള  ദിശാസെന്ററിൽ  വെച്ചു നടക്കുന്ന പരിപാടിയിൽ ദാറുൽ ഈമാൻ കേരളയുടെ പ്രസിഡന്റ് സഈദ് റമദാൻ നദ്‌വി  “ജീവിത വിജയം ഖുർആനിലൂടെ” എന്ന വിഷയത്തിൽ  പ്രഭാഷണം നടത്തും. വൈസ് പ്രസിഡന്റ് എം.എം. സുബൈർ കോഴ്സ് പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്യും.
വിവിധ കാരണങ്ങളാൽ അടിസ്ഥാന മതവിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിയാതെ പോയ വനിതകൾക്കായി മതപഠനത്തിന്  അവസരമൊരുക്കുക എന്നതാണ് തംഹീദുൽ മർഅ എന്ന കോഴ്സ് കൊണ്ട് ലക്ഷ്യം വെക്കുന്നത്. പ്രഗത്ഭരായ അധ്യാപകരുടെ നേതൃത്വത്തിൽ വ്യവസ്ഥാപിതമായ സിലബസോട് കൂടിയ ഈ പഠനപരിപാടിയിൽ ആനുകാലിക വിഷയങ്ങളിൽ പണ്ഡിതോചിതമായ ചർച്ചകളും സംശയനിവാരണത്തിനുള്ള അവസരങ്ങളും ഉണ്ടാകും. രണ്ടു വർഷമാണ് കോഴ്‌സിന്റെ കാലാവധി.  ലളിതമായ രൂപത്തിൽ പഠന ഭാഗങ്ങൾ വീട്ടിലിരുന്ന് തന്നെ പഠനം നടത്താൻ സാധിക്കുന്നു എന്നതാണ് ഓൺലൈനിലൂടെ നടക്കുന്ന ഈ കോഴ്‌സിന്റെ പ്രത്യേകത.

എല്ലാ തലത്തിലുമുള്ള വനിതകൾക്ക് വിശുദ്ധ ഖുർആൻ എളുപ്പത്തിൽ പഠിക്കാനുള്ള പദ്ധതിയാണ് “വാരാന്ത ഖുർആൻ പഠനം” എന്നത്. സൂക്തങ്ങളുടെ അർഥം, ആശയം, അവതരണ പശ്ചാത്തലം, പാരായണ ശാസ്ത്രം തുടങ്ങിയവ വിശദമായി ഈ പദ്ധതിയിലൂടെ പഠിതാക്കൾക്ക് ലഭിക്കും. വ്യാഴം നടക്കുന്ന സംഗമത്തിലേക്ക് എല്ലാ വനിതകളെയും സ്വാഗതം ചെയ്യുന്നതായി കൺവീനർ സാജിദ സലിം അറിയിച്ചു.

Leave A Comment