അര്‍ജന്റീനയില്‍ മെസ്സിയുടെ ടാറ്റൂ കുത്താന്‍ ആരാധകരുടെ തിരക്ക്.

  • Home-FINAL
  • Business & Strategy
  • അര്‍ജന്റീനയില്‍ മെസ്സിയുടെ ടാറ്റൂ കുത്താന്‍ ആരാധകരുടെ തിരക്ക്.

അര്‍ജന്റീനയില്‍ മെസ്സിയുടെ ടാറ്റൂ കുത്താന്‍ ആരാധകരുടെ തിരക്ക്.


ലോകകപ്പ് ഫുട്ബോള്‍ വിജയത്തിനു പിന്നാലെ അര്‍ജന്റീനയില്‍ ലയണല്‍ മെസ്സിയുടെ ടാറ്റൂ കുത്താന്‍ ആരാധകരുടെ വന്‍തിരക്കെന്ന് റിപ്പോർട്ട്. അർജന്റീനിയൻ തലസ്ഥാനമായ ബ്യൂണസ് ഐറിസിലെ ടാറ്റൂ ഷോപ്പുകള്‍ക്ക് മുന്നിലാണ് മെസിയുടെ ടാറ്റുവിനായുള്ള നീണ്ട ക്യൂ. അടുത്ത രണ്ടാഴ്ചത്തേക്ക് വരെയുള്ള ബുക്കിങ് ഫുൾ ആയെന്നാണ് ഷോപ്പുടമകള്‍ പറയുന്നത്. ഭൂരിഭാഗം പേരും ആവശ്യപ്പെടുന്നത് മെസ്സി കപ്പില്‍ മുത്തമിടുന്ന ചിത്രമാണ്.കപ്പിന്റെ ചിത്രവും ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിന്റെ മുഖവും പച്ച കുത്തുന്നവരും ഇക്കൂട്ടത്തിൽ ഉണ്ട്. കഴിഞ്ഞ ദിവസം ടീമംഗങ്ങളായ എമിലിയാനോ മാര്‍ട്ടിനെസും എയ്ഞ്ചല്‍ ഡി മരിയയും ലോകകപ്പിന്റെ ചിത്രം കാലുകളില്‍ ടാറ്റൂ ചെയ്തിരുന്നു. ഇതിന്റെ വീഡിയോയും ഇന്‍സ്റ്റഗ്രാമിൽ ഏറെ ശ്രദ്ധനേടിയിരുന്നു.

Leave A Comment