നവഭാരത് ബഹ്‌റൈൻ ദാർ അൽ ഷിഫ മെഡിക്കൽ സെന്ററും, സാറ്റ്ക്കോ കൺസ്ട്രക്ഷനുമായി സഹകരിച്ച് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ജനബാഹുല്യം കൊണ്ട് ശ്രദ്ധേയമായി.
ബഹ്‌റൈനിലെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലേയും ബഹ്‌റൈൻ പ്രവാസികളുടെ കൂട്ടായ്മയായ നവഭാരതിന്റെ കേരള ഘടകം ദാർ അൽ ഷിഫ മെഡിക്കൽ സെന്ററുമായി സഹകരിച്ച് നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പിൽ സഹജീവി സ്നേഹത്തിന്റെ മാതൃക കാട്ടി ഇന്ത്യയിൽ നിന്നും വിവിധ ദേശക്കാരും ഭാഷക്കാരുമായ 450 ൽ പരം പ്രവാസികൾ പങ്കെടുത്തു. രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ നീണ്ടു നിന്ന ക്യാമ്പിൽ വിവിധതരം രക്ത പരിശോധനയും, ദന്ത പരിശോധനയും തികച്ചും സൗജന്യമായിരുന്നു.
ദാർ അൽ ഷിഫ മെഡിക്കൽ സെന്റർ ഹാളിൽ വച്ചു നടന്ന ചടങ്ങിൽ, ജനറൽ സെക്രട്ടറി ജയചന്ദ്രൻ സ്വാഗതവും, പ്രസിഡന്റ് ശ്രീകാന്ത് അധ്യക്ഷ്യദയും വഹിച്ചു.ബി എം .സി – ഐ മാക് ബഹ്‌റൈൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യ്തു.
നവഭാരത് നാഷണൽ എക്സിക്യൂട്ടീവ് ആക്ടിങ് പ്രസിഡൻറ് അമർ ജിത്ത് സിങ്ങ്, സെക്രട്ടറി രുചി ദുബെ, പാട്രൻ നിരഞ്ജൻ,എൻ എസ് എസ് സെക്രട്ടറി സതീഷ് നായർ,എസ് എൻ സി എസ് ചെയർമാൻ സുനീഷ് സുശീലൻ, എസ് എൻ സി എസ് മുൻ ചെയർമാൻ ഷാജി കാർത്തികേയൻ, കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷൻ സെക്രട്ടറി ജോതിഷ് പണിക്കർ എന്നിവർ ആശംസകൾ നേർന്നു.
മെഡിക്കൽ ക്യാമ്പിന് സൗകര്യം ഒരുക്കി തന്ന ദാറുൽ ഷിഫ ജനറൽ മാനേജർ ഷമീറിന് നവഭാരത് കേരള ഘടകം പ്രസിഡന്റ് ശ്രീകാന്ത് ശിവൻ, നവഭാരത് ആക്ടിങ് പ്രസിഡൻറ് അമിർ ജിത്ത് സിങ്ങ് ചേർന്ന് ഉപഹാരം നൽകി ആദരിച്ചു.മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തവർക്കും ദാർ അൽ ഷിഫ മെഡിക്കൽ സെന്ററിനും സ്റ്റാഫിനും എല്ലാവർക്കും അനിൽ മടപ്പള്ളി നന്ദി രേഖപ്പെടുത്തി.നവഭാരത് എക്സിക്യൂട്ടീവ് അംഗങ്ങളായ നാരയണൻ , ഓമന കുട്ടൻ, നിധിൻ , ചന്ദ്രബാബു, സതീഷ് ബാബു, നവ്ഭാരത് മെമ്പർ പ്രദീപ്, ബിജു പരമേശ്വരൻ, ശ്യാം, പ്രശാന്ത്, മറ്റ് അംഗങ്ങൾ എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു.