രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത കരിമരുന്നു പ്രകടനങ്ങള്‍ ഉള്‍പ്പെടെയുള്ള ആഘോഷ പരിപാടികളാണ് ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കുന്നത്. ഇന്ന് രാത്രി നടത്തുന്ന കരിമരുന്നുപ്രകടനവും വിനോദപരിപാടികളും ബഹ്‌റൈന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ആഘോഷമാക്കി മാറ്റാനുള്ള തയാറെടുപ്പിലാണ് അതോറിറ്റി. അവന്യൂസ് പാര്‍ക്ക്, മറാസി ബീച്ച്, വാട്ടര്‍ ഗാര്‍ഡന്‍ സിറ്റി, ഹാര്‍ബര്‍ റോ എന്നിവിടങ്ങളില്‍ ഇന്ന് കരിമരുന്നുപ്രകടനം നടക്കും. ഇതാദ്യമായാണ് നാലിടങ്ങളില്‍ ഒരേ ദിവസം കരിമരുന്നുപ്രകടനം അരങ്ങേറുന്നത്. അവന്യൂസ് മാളിൽ ഇന്ന് വൈകീട്ട് പത്തുമണിയോട് കൂടി ആഘോഷ പരിപാടികൾ ആരംഭിക്കും. ഇതിനു പുറമേ, മറ്റു നിരവധി വിനോദപരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. ഡ്രോണ്‍ ഷോ, ലൈവ് സംഗീത പരിപാടി, ഭക്ഷണ സ്റ്റാളുകള്‍ തുടങ്ങിയവയും പുതുവത്സര ദിനങ്ങളെ ആഘോഷഭരിതമാക്കും. മാര്‍ട്ടിന്‍ ഗാരിക്‌സ് നയിക്കുന്ന സംഗീതപരിപാടി അല്‍ദാന ആംഫി തിയറ്ററില്‍ ഇന്ന് നടക്കും.ബഹ്‌റൈനിലെ ഏറ്റവും വലിയ പുതുവത്സരാഘോഷം പ്രഖ്യാപിക്കുന്നതില്‍ അങ്ങേയറ്റം സന്തോഷമുണ്ടെന്ന് ബഹ്‌റൈന്‍ ടൂറിസം ആന്‍ഡ് എക്‌സിബിഷന്‍സ് അതോറിറ്റി സി.ഇ.ഒ ഡോ. നാസര്‍ ഖാഅദി പറഞ്ഞു.