ബഹ്റൈനിലെ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു

  • Home-FINAL
  • Business & Strategy
  • ബഹ്റൈനിലെ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു

ബഹ്റൈനിലെ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു


ബഹ്റൈനിലെ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു :ഓപ്പൺ ഹൗസില്‍ വിവിധ പരാതികളുമായി 50ഓളം പ്രവാസികളും 10 സംഘടനാ പ്രതിനിധികളും പങ്കെടുത്തു.മധ്യപ്രദേശില്‍ ജനുവരി എട്ടുമുതല്‍ 10 വരെ നടക്കുന്ന പ്രവാസി ഭാരതീയ ദിവസ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ രജിസ്ട്രേഷന്‍ നടത്തിയ പ്രവാസികളെയും സംഘടനകളെയും ഇന്ത്യൻ അംബാസഡര്‍ ഹിസ് എകസ്‌ലൻസി പിയൂഷ് ശ്രീവാസ്തവ അഭിനന്ദിച്ചു.പുതുതായി ആരംഭിച്ച ലേബര്‍ രജിസ്ട്രേഷന്‍ സെന്ററില്‍ ഫ്ലക്സി വിസ ഉടമകളായ മുഴുവന്‍ പ്രവാസികളും രജിസ്റ്റര്‍ ചെയ്യണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. നിയമം ലംഘിച്ച്‌ ഇ.സി.ആര്‍ പാസ്പോര്‍ട്ട് ഉടമകളായ വീട്ടുജോലിക്കാരെ കൊണ്ടുവന്ന അനധികൃത ഏജന്റുമാര്‍ക്കെതിരെ ബന്ധപ്പെട്ട അധികൃതര്‍ക്ക് വിവരം നല്‍കിയതായും അനുകൂല പ്രതികരണം ലഭിച്ചതായും അംബാസഡര്‍ പറഞ്ഞു. കഴിഞ്ഞ ഓപ്പൺ ഹൗസിന്റെ പരിഗണനക്ക് വന്ന മിക്ക കേസുകളിലും പരിഹാരം കാണാന്‍ കഴിഞ്ഞു. ദീര്‍ഘകാലമായി ബഹ്റൈനിൽ കുടുങ്ങിക്കിടന്ന രണ്ടു വീട്ടുജോലിക്കാരെ നാട്ടിലേക്ക് തിരിച്ചയക്കാനും സാധിച്ചു. പ്രയാസം നേരിടുന്നവര്‍ക്ക് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റും ഇന്ത്യന്‍ കമ്യൂണിറ്റി ക്ഷേമനിധിയില്‍നിന്ന് ടിക്കറ്റും എംബസി നല്‍കി. പ്രവാസികളുടെ വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായം നല്‍കിയ ഐ.സി.ആര്‍.എഫ്, വേള്‍ഡ് എന്‍.ആര്‍.ഐ കൗണ്‍സില്‍, ഭാരതി, ബി.കെ.എസ്, ടി.കെ.എസ്, എസ്.പി.എം, ബികാസ്, ബുദൈയ്യ ഗുരുദ്വാര തുടങ്ങിയ സംഘടനകളെയും അംബാസഡര്‍ അഭിനന്ദിച്ചു

Leave A Comment