എൻ. എച്ച് ആർ. എയ്ക്ക് ഇൻറർനാഷണൽ ഹെൽത്ത് ക്വാളിറ്റി സർവീസ് അംഗീകാരം

  • Home-FINAL
  • Business & Strategy
  • എൻ. എച്ച് ആർ. എയ്ക്ക് ഇൻറർനാഷണൽ ഹെൽത്ത് ക്വാളിറ്റി സർവീസ് അംഗീകാരം

എൻ. എച്ച് ആർ. എയ്ക്ക് ഇൻറർനാഷണൽ ഹെൽത്ത് ക്വാളിറ്റി സർവീസ് അംഗീകാരം


ബഹ്റൈനിലെ നാഷനല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റിക്ക് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചു.ഹെല്‍ത്ത് സെന്‍ററുകളെയും ആശുപത്രികളെയും വിലയിരുത്തുന്നതിനുള്ള ഇന്‍റര്‍നാഷനല്‍ ഹെല്‍ത്ത് ക്വാളിറ്റി സര്‍വിസസ് സൊസൈറ്റിയുടെ അംഗീകാരമാണ് എൻ.എച്ച്. ആർ. എൻ. എച്ച് ആർ. എയ്ക്ക് ലഭിച്ചത്. ഈ അംഗീകാരം ലഭിക്കുന്ന രണ്ടാമത്തെ ജി.സി.സി രാജ്യവും, മൂന്നാമത്തെ അറബ് രാജ്യവുമാണ് ബഹ്റൈന്‍. സൗദി, ജോര്‍ഡന്‍ എന്നീ അറബ് രാജ്യങ്ങള്‍ക്കാണ് നിലവില്‍ അറബ് മേഖലയില്‍ ഈ അംഗീകാരമുള്ളത്.
ആരോഗ്യ സേവന മേഖലയില്‍ ബഹ്റൈൻ കൈവരിച്ച മുന്നേറ്റത്തിന്‍റെയും നേട്ടത്തിന്‍റെയും ഭാഗമാണ് അംഗീകാരമെന്ന് എന്‍.എച്ച്‌.ആര്‍.എ ചീഫ് എക്സിക്യൂട്ടിവ് ഡോ. മര്‍യം അദ്ബി അല്‍ ജലാഹിമ വ്യക്തമാക്കി.

Leave A Comment