ബഹ്റൈൻ എന്‍.എസ്.എസ്.മന്നം അവാര്‍ഡ് നിർണ്ണയ സമിതിയെ പ്രഖ്യാപിച്ചു.

  • Home-FINAL
  • Business & Strategy
  • ബഹ്റൈൻ എന്‍.എസ്.എസ്.മന്നം അവാര്‍ഡ് നിർണ്ണയ സമിതിയെ പ്രഖ്യാപിച്ചു.

ബഹ്റൈൻ എന്‍.എസ്.എസ്.മന്നം അവാര്‍ഡ് നിർണ്ണയ സമിതിയെ പ്രഖ്യാപിച്ചു.


പ്രവാസ ലോകത്തെ ശ്രദ്ധേയമായ പുരസ്കാരങ്ങളിലൊന്നായ ബഹ്റൈൻ എന്‍.എസ്.എസ്.മന്നം അവാര്‍ഡ് നിർണ്ണയിക്കാനുള്ള സമിതിയെ വെള്ളിയാഴ്ച ചേർന്ന ബഹ്‌റൈന്‍ കേരള സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ അസോസിയേഷന്‍(എന്‍.എസ്.എസ് ) ഭരണ സമിതി പ്രഖ്യാപിച്ചു.
ഡോ. രഞ്ജിത്ത് മേനോൻ അധ്യക്ഷനായ മൂന്നംഗ സമിതിയാണ് 2022 വർഷത്തെ പുരസ്‌കാരത്തിന് അർഹമായ വ്യക്തിയെ തിരഞ്ഞെടുക്കുന്നത്. ദേവൻ ഹരികുമാർ, അജയ് പി. നായർ എന്നിവരാണ് അവാർഡ് നിർണയ സമിതിയിലെ മറ്റ് അംഗങ്ങൾ.ശാസ്ത്രം, സാങ്കേതികം, വിദ്യാഭ്യാസം, സാംസ്‌കാരികം, സാമൂഹികം, സാമ്പത്തികം, കല, സാഹിത്യം, മാനുഷിക സേവനം തുടങ്ങിയ മേഖലകളില്‍ നിസ്വാര്‍ത്ഥ സേവനം നടത്തുന്ന പ്രഗത്ഭരായ വ്യക്തികളേയും സ്ഥാപനങ്ങളേയും അവരുടെ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായി ആദരിക്കുവാന്‍ കേരള സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ ഏര്‍പ്പെടുത്തിയതാണ് മന്നം അവാര്‍ഡ്.2019 ലെ കോവിഡ് പ്രതിസന്ധിക്ക് ശേഷം ഇതാദ്യമായാണ് മന്നം അവാർഡ് ജേതാവിനെ നിശ്ചയിക്കാൻ തീരുമാനിക്കുന്നത്. പ്രശസ്ത കവിയും പണ്ഡിതനും ഗാനരചയിതാവുമായ എസ്. രമേശന്‍ നായർക്കാണ് മുൻ വർഷത്തെ അവാർഡ് ലഭിച്ചത്. മന്നം ജയന്തിയും, പുരസ്കാര സമർപ്പണവും വിപുലമായി ആഘോഷിക്കുവാനും കെ എസ് സി എ പ്രസിഡൻ്റ് പ്രവീൺ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ തീരുമാനമായി.

Leave A Comment